കര്‍ക്കിടക മാസത്തില്‍ മുരിങ്ങയില വിഷമാകുമോ ?

google news
Coriander leaves

നമുക്ക് പ്രകൃതി തന്നെ തരുന്ന ആരോഗ്യപരമായ പല ഭക്ഷണങ്ങളും നല്‍കുന്നുണ്ട്.കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പണ്ടുമുതലേ പറയുന്ന കാര്യമാണ്. നമ്മുടെ പഴമക്കാർ പറഞ്ഞിരുന്ന കാര്യം വീടുകളിൽ അമ്മമാർ ഇപ്പോഴും പാലിച്ചുപോരുന്നുണ്ട്. കർക്കിടകത്തിൽ ഒഴിവാക്കേണ്ട ഇലക്കറികളുടെ കൂട്ടത്തിലാണ് മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങൾ. എന്തുകൊണ്ടാണ് കർക്കിടക മാസത്തിൽ മുരിങ്ങയില ഒഴിവാക്കാൻ പറയുന്നതെന്ന് അറിയാമോ?

പണ്ടുകാലങ്ങളിൽ മുരിങ്ങ നട്ടിരുന്നത് കിണറിന്‍റെ കരയിലായിരുന്നു. കാരണം, ഭൂമിയിലെ വിഷാംശം വലിച്ചെടുക്കാന്‍ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ.മുരിങ്ങയില വിഷം വലിച്ചെടുക്കുന്നത് തടിയിലൂടെയാണെന്നും ഇത് മഴക്കാലത്ത് പുറന്തള്ളാന്‍ വിഷമമാണെന്നും ഇതിനാല്‍ ഇലകളില്‍ വിഷമുണ്ടെന്നുമാണ് പൊതുവേ പറയുക. മുരിങ്ങയിലയ്ക്ക് സാധാരണ മഴക്കാലത്ത് ചെറിയ കട്ടുണ്ട്, അതായത് കയ്പ്പുണ്ടെന്നു പറയും. ഇതിനു കാരണം വിഷാംശമാണ് എന്നു പറയുന്നുണ്ട്. എന്നാല്‍ ഇത്തരം പറച്ചിലില്‍ കാര്യമില്ല. മുരിങ്ങ വിഷം വലിച്ചെടുക്കാനല്ല, നനവു ലഭിയ്ക്കാനാണ് കിണറ്റിന്‍ പരിസരത്തു നട്ടിരുന്നത്. തടിയിലൂടെ വിഷം പുറത്തു കളയുമെങ്കില്‍ ഈ വിഷം പരിസരത്ത്, കിണറ്റിലടക്കം വരാനുള്ള സാധ്യത കൂടുതലാകുകയാകും ചെയ്യുക. ഇതിനാല്‍ തന്നെ നനവു ലഭിയ്ക്കുക എന്നതാണ് ഇതു കിണറ്റിന്‍ കരയില്‍ വയ്ക്കാന്‍ കാരണമായി പറയാന്‍ സാധിയ്ക്കുക.കർക്കിട മാസത്തിൽ ആരോഗ്യത്തിന്റെ കാര്യത്തിലും അതീവ ജാഗ്രത വേണം എന്നാണ് പഴമക്കാർ പറയുന്നത്.

Tags