വ്യായാമം ചെയ്യുന്നുണ്ട്,പക്ഷേ ഫലം ഇല്ല; കാരണം തെറ്റുകൾ ആകാം..

google news
execise

"ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുന്നുണ്ട്, എന്നിട്ടും വ്യത്യാസം ഒന്നും കാണുന്നില്ല" ഇങ്ങനെ പരാതി പറയുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ടാവും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വ്യായാമം ചെയ്യുമ്പോൾ നമ്മൾ പോലും അറിയാതെ ചെയ്യുന്ന ചില തെറ്റുകളാണ് ഇതിന് കാരണം. തെറ്റുകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

* വാം അപ്പ് അഥവാ മുന്നൊരുക്ക വ്യായാമങ്ങൾ ചെയ്യാതെ നേരിട്ട് വ്യായാമത്തിലേക്ക് കടക്കുന്നതാണ് ആദ്യത്തെ തെറ്റ്. വാം അപ്പ് ചെയ്യാതെ വ്യായാമം ചെയ്യുമ്പോൾനമ്മുടെ പേശികൾക്കും പേശി വള്ളികൾക്കും ക്ഷതം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ വ്യായാമം അവസാനിപ്പിക്കുന്നതിനു മുൻപ് ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നതും ഗുണം ചെയ്യും.

* ഇറുകിയ വസ്ത്രങ്ങൾ ധരിച്ച് വ്യായാമം ചെയ്യരുത്. ഇറക്കിയ വസ്ത്രങ്ങൾ ധരിച്ച് വ്യായാമം ചെയ്യുമ്പോൾ ഇത് ശ്വാസോച്ഛ്വാസത്തിന് തടസ്സമുണ്ടാക്കും.

execise1

* ഒരിക്കലും വെറും വയറ്റിൽ വ്യായാമം ചെയ്യരുത്. അത് അമിത ക്ഷീണത്തിന് കാരണമാകും. വ്യായാമത്തിനു മുൻപ് ഒരു റോബസ്റ്റാ പഴമോ പുഴുങ്ങിയ മുട്ടയോ പോലുള്ള ലഘുഭക്ഷണം നിർബന്ധമായും കഴിച്ചിരിക്കണം.  എന്നാൽ വാരിവലിച്ച് ഭക്ഷണം കഴിക്കുകയും അരുത്.

* വ്യായാമം ചെയ്യുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും തെറ്റാണ്. ഇത് നിർജലീകരണത്തിനും അമിത ക്ഷീണം, തലകറക്കം, ശരീരത്തിൽ ഉപ്പിന്റെ അംശം കുറയൽ എന്നിവയ്ക്കും കാരണമാകും.

* അനുയോജ്യമായ പാദരക്ഷകൾ ധരിച്ചു വേണം വ്യായാമം ചെയ്യാൻ. പ്രത്യേകിച്ച് പ്രമേഹം ഉള്ളവർ.  പാദരക്ഷകൾ ധരിക്കാതെ വ്യായാമം ചെയ്യുമ്പോൾ അത് ഞരമ്പുകൾക്ക് കാരണമാകും.

execise2

* വ്യായാമം ചെയ്യുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കാതിരിക്കുക. ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധ മാറുകയും വ്യായാമത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്യും.

ശാരീരിക ആരോഗ്യം നിലനിർത്താനായി ശരിയായ വ്യായാമം അത്യന്താപേക്ഷിതമാണ്. ആവശ്യമായ മുന്നൊരുക്കങ്ങളോടെ വേണം വ്യായാമം ചെയ്യാൻ. ശരിയായ വ്യായാമം നിങ്ങളെ ആരോഗ്യത്തിലേക്ക് നയിക്കും.

Tags