മലത്തിലെ രക്തം അവഗണിക്കരുത് ; കണ്ണൂർ ആസ്റ്റർ മിംസിൽ സൗജന്യ പരിശോധന ക്യാമ്പ്

Don't ignore blood in stool; Free check-up camp at Aster MIMS, Kannur

 കണ്ണൂർ : മലത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥയിൽ ഭൂരിഭാഗം പേരും ചികിത്സ തേടാതെ അവഗണിക്കുന്നത് പതിവാണ്. തുറന്ന് പറയാനുള്ള മടിയും പൈൽസിന്റെ ലക്ഷണമാണെന്ന മുൻവിധിയുമാണ് ഈ അവഗണനയ്ക്ക് പ്രധാന കാരണം. ഈ അവസ്ഥയ്ക്ക് പൊതുവെയുള്ള കാരണം പൈൽസ് ആണെങ്കിലും ചിലപ്പോൾ മറ്റ് ചില മാരകരോഗങ്ങളുടെ കൂടി ലക്ഷണമായി ഇത് പ്രത്യക്ഷപ്പെടാറുണ്ട്. ഈ സാഹചര്യത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിയുന്നതിന്റെ ഭാഗമായി കണ്ണൂർ ആസ്റ്റർ മിംസിൽ മലത്തിൽ രക്തത്തിന്റെ സാന്നിദ്ധ്യം കാണപ്പെടുന്നവർക്കായി പ്രത്യേക സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 

tRootC1469263">

മലത്തിൽ രക്തം കാണപ്പെടുക, മലവിസർജ്ജനത്തിന് ശേഷം രക്തം വരിക, മലവിസർജ്ജന സമയത്ത് വേദനയോ പുകച്ചിലോ അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് വിദഗ്ദ്ധ ജനറൽ സർജറി ഡോക്ടർമാരുടെ സൗജന്യ പരിശോധനയും, ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 30% ഇളവും, സൗജന്യ രജിസ്‌ട്രേഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാകും.

മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ക്യാമ്പിന്റെ ആനുകൂല്യങ്ങൾ ലഭ്യമാവുകയുള്ളൂ. ബുക്കിംഗിനായി 6235000570, 6235998000 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Tags