പാൽ കുടിക്കുന്ന ശീലമുണ്ടോ? ചില ആരോഗ്യപ്രശ്നങ്ങളുള്ളവർ ജാഗ്രത പാലിക്കണം!

Production of milk adulterated with chemicals for five years: Factory shut down in Gujarat, five arrested

ആരോഗ്യത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ് പാലെങ്കിലും, അത് എല്ലാവർക്കും ഒരുപോലെ ഗുണകരമാകണമെന്നില്ല. കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയാൽ സമൃദ്ധമാണ് പാൽ എന്നതിൽ സംശയമില്ല. എന്നാൽ, ചില ആരോഗ്യപ്രശ്നങ്ങളുള്ളവർ പാൽ കുടിക്കുന്നത് വിപരീതഫലം ഉണ്ടാക്കാറുണ്ട്. ഓരോ ശരീരവും പാലിനോട് പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലായതിനാൽ, ചിലർ പാൽ പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ആരെല്ലാമാണ് പാൽ കുടിക്കുന്നത് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

ലാക്ടോസ് പ്രശ്‌നങ്ങൾ

ലാക്ടോസ് പ്രശ്‌നങ്ങൾ ഉള്ളവരെങ്കിൽ പൂർണമായും പാൽ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഈ അവസ്ഥയുള്ളവരിൽ ശരീരത്തിൽ ലാക്ടോസ് എന്ന എൻസൈമിന്റെ കുറവ് പാലിനെ ദഹിപ്പിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് അതികഠിനമായ വയറുവേദന, ഗ്യാസ്, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് ഇടയാക്കും.


ചർമ്മത്തിൽ പ്രശ്‌നങ്ങൾ

ചിലരിൽ പാലിന്റെ ഉപയോഗം ചർമ്മത്തിൽ പ്രശ്‌നങ്ങളുണ്ടാക്കും. പാലിലെ ചില പ്രോട്ടീനുകൾ ചർമ്മത്തിൽ തടിപ്പുകൾ, ചൊറിച്ചിൽ, ശരീരത്തിൽ വീക്കം, ശ്വാസ തടസ്സം എന്നിവയുണ്ടാക്കാം. ഇത് ഗുരുതരമായ അവസ്ഥയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു.

ഹൃദ്രോഗികൾ

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവരും അതുപോലെ തന്നെ കൊളസ്‌ട്രോൾ പ്രശ്‌നങ്ങൾ ഉള്ളവരിലും കൊഴുപ്പ് കൂടുതൽ അടങ്ങിയ പാലും പാലുൽപ്പന്നങ്ങളും ഉപേക്ഷിക്കേണ്ടതാണ്. ഇവയിൽ സാച്ചുറേറ്റഡ് കൊഴുപ്പ് വളരെ അധികമാണ്. ഇത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും, അത് വഴി ഹൃദയ സംബന്ധമായ രോഗാവസ്ഥ വർദ്ധിക്കുകുയം ചെയ്യും.

അയേൺ കുറവ്

പാൽ അമിതമായി കുടിക്കുന്നത് ശരീരത്തിൽ അയേണിന്റെ കുറവ് വിളർച്ചയ്ക്കും അതുപോലെ തന്നെ ക്ഷീണത്തിനും കാരണമാകുന്നു. അത് കൊണ്ട് തന്നെ അയേൺ കുറവുള്ളവർ പലപ്പോഴും സമീകൃതവും പോഷക സമ്പുഷ്ടവുമായ ഭക്ഷണക്രമം ഉറപ്പാക്കുന്നതിന് ശ്രദ്ധിക്കണം.

രോഗപ്രതിരോധ ശേഷി കുറവുള്ളവർ

രോഗപ്രതിരോധ ശേഷി കുറവുള്ളവരിൽ അസംസ്‌കൃത പാൽ അപകടം വരുത്തുന്നു. പാസ്ചുറൈസ് ചെയ്യാത്ത പാലിൽ ഹാനീകരമായ ബാക്ടീരിയകൾ ഉണ്ടാനുന്നതിനുള്ള സാധ്യതയുണ്ട്. ഇത് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രായമായവരിലും ഗർഭിണികളിലും ഗുരുതരമായ അണുബാധകൾ ഉണ്ടാക്കുന്നു.

Tags