പച്ചപ്പാല്‍ ദിവസവും മുഖത്ത് പുരട്ടൂ .. ഇതാണ് ഗുണങ്ങൾ

google news
milk on face

ആരോഗ്യ സംരക്ഷണത്തിന് പാൽ കുടിക്കുന്നവർ നിരവധിയാണ് . എന്നാൽ ഇതേ പാൽ തന്നെ  സൗന്ദര്യസംരക്ഷണത്തിനും ഏറെ ഗുണകരമാണ്. മുഖത്ത് അല്‍പം പാല്‍ തേയ്ക്കുന്നത് പലതരത്തിലുള്ള ഗുണങ്ങള്‍ നല്‍കും.മുഖത്ത് ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന സൗന്ദര്യ സംരക്ഷണ വഴിയാണ് പാല്‍ മുഖത്തു പുരട്ടുകയെന്നത്. തിളപ്പിയ്ക്കാത്ത നല്ല ശുദ്ധമായ പാലാണ് ഏറെ നല്ലത്. ശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരമാണിത്. വിറ്റാമിനുകളും ധാതുക്കളും മറ്റും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തെ ചെറുപ്പമുള്ളതാക്കാന്‍ ഇവ സഹായിക്കും.

ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന പാല്‍ സ്വഭാവം ചര്‍ത്തിലെ ചുളിവുകളും വരണ്ട ചര്‍മവുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്. വരണ്ട സ്വഭാവമാണ് ഒരു പരിധി വരെ ചര്‍മത്തിന് ഇത്തരം പ്രശ്‌നങ്ങള്‍ വരുത്തുന്നതും പ്രായക്കൂടുതല്‍ നല്‍കുന്നതും. ഇതിനുളള നല്ലൊരു പരിഹാരമാണ് പാല്‍ മുഖത്തു പുരട്ടുന്നത്.

ചര്‍മ്മ കോശങ്ങള്‍ക്കടിയിലേയ്ക്കു കടന്ന് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു. ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാനുള്ള നല്ലൊരു മോയിസ്ചറൈസറാണ് പാല്‍. ഇതു മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്.

face pack
പുറത്തു പോയി വന്നാല്‍ ചര്‍മം ക്ഷീണിച്ചും വരണ്ടുമിരിക്കുന്നത് സ്വാഭാവികമാണ്. ആദ്യം മുഖം കഴുകിയ ശേഷം തണുത്ത പാല്‍ അല്‍പം മുഖത്തു പുരട്ടാം. ഇത് രണ്ടുമൂന്നു മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. മുഖത്തിന് തിളക്കവും മൃദുവത്വവും ലഭിയ്ക്കാന്‍ ഇത് സഹായിക്കും. ചര്‍മത്തിന് നല്ലൊരു ഊര്‍ജം ലഭിയ്ക്കുകയും ചെയ്യും.

 നല്ലൊന്നാന്തരം ക്ലെന്‍സിംഗ് ഏജന്റാണ് മുഖം വൃത്തിയാക്കാന്‍ പാല്‍ . കൃത്രിമമായ ക്ലെന്‍സിംഗ് ഏജന്റുകള്‍ ഉപയോഗിക്കണമെന്നില്ല.  . ഒരു പഞ്ഞി അല്‍പം പാലില്‍ മുക്കി മുഖത്തു പുരട്ടാം. ചര്‍മം വൃത്തിയാകും. ചര്‍മസുഷിരങ്ങള്‍ തുറക്കും.

മുഖത്തെ കരുവാളിപ്പ് അഥവാ സണ്‍ ടാന്‍ മാറ്റാനും പച്ചപ്പാല്‍ സഹായിക്കും.. കൂടാതെ ചര്‍മ്മത്തിന് തണുപ്പും തിളക്കവും നല്‍കാനും ഇത് ഏറെ നല്ലതാണ്. കണ്ണിനടയിലെ കറുത്ത പാടുകളെ അകറ്റാനും പാല്‍ സഹായിക്കും. തണുത്ത പാലില്‍ പഞ്ഞി മുക്കി കണ്ണിന് മുകളില്‍ വയ്ക്കുന്നത് കണ്ണിന് കുളിര്‍മയും ഉണര്‍വും നല്‍കാന്‍ സഹായിക്കും.

milk pack

പാലും തേനും കലര്‍ന്ന മിശ്രിതം ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ചര്‍മത്തിന് തിളക്കം ലഭിയ്ക്കാനും ചര്‍മം മൃദുവാകാനും സഹായിക്കും. തേനിന് അണുബാധ തടയാന്‍ കഴിയുന്നതിനാല്‍ അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലതു തന്നെ.

നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഏറ്റവും മികച്ചൊരു വഴിയാണു പച്ചപ്പാല്‍ മുഖത്തു പുരട്ടുന്നത്. പാലിലെ പല പോഷകങ്ങളും ചര്‍മത്തിനു നിറം നല്‍കുന്ന ഘടകമായി വര്‍ത്തിയ്ക്കുന്നു. സ്വാഭാവിക രീതിയില്‍ ഇതു ചര്‍മത്തിന് നിറം നല്‍കും. പാലില്‍ ചന്ദനം, മഞ്ഞള്‍ പോലുള്ളവ കലര്‍ത്തി പുരട്ടിയാലും ഗുണം ഇരട്ടിയാകും

Tags