മൈഗ്രെയ്ൻ മൂലം ബുദ്ധിമുട്ടുന്നവരാണോ? തലവേദന കുറയ്ക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ
മൈഗ്രെയ്ൻ അഥവാ കഠിനമായ തലവേദന മൂലം ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസകരമായ ഒരു വാർത്തയാണിത്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മൈഗ്രേനിന്റെ തീവ്രതയും ദൈര്‍ഘ്യവും ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്ന് കാലിഫോര്‍ണിയ സാന്‍ ഫ്രാന്‍സിസ്കോ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. മൈഗ്രെയ്ന് പുറമെ അമിതവണ്ണം, കിഡ്നി സ്റ്റോണ്‍, പ്രമേഹം, ഹൈപ്പോടെന്ഷന് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവരും കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൃത്യമാക്കിയാൽ വലിയ മാറ്റങ്ങൾ അനുഭവിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
നിര്‍ജ്ജലീകരണം മൈഗ്രേയ്ന് വരുന്നതിന് ഒരു പ്രധാന കാരണമാണ്. അതിനാല്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തില്‍ ജലാംശം കുറയുന്നത് പലപ്പോഴും തലവേദനയിലേക്കും മൈഗ്രേന് എന്ന കഠിനമായ അവസ്ഥയിലേക്കും നിങ്ങളെ കൊണ്ടെത്തിച്ചെക്കാം. ദിവസവും ആറ് ഗ്ലാസ് വെള്ളം കുടിക്കുന്നത് .മൈഗ്രേന് ഉള്ള അവസ്ഥയില്‍ ചായ, കാപ്പി തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ അധികമായി കുടിക്കുന്നത് ഒഴിവാക്കാം. കാരണം കഫീന്‍ നിര്‍ജ്ജലീകരണം വര്‍ദ്ധിപ്പിച്ച് അവസ്ഥ വഷളാക്കാന്‍ കാരണമായേക്കാം. ഒരുമിച്ച് ധാരാളം വെള്ളം കുടിക്കുന്നതിന് പകരം ദിവസം മുഴുവന്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാന്‍ ശീലിക്കുക.
മൂന്ന് മാസം ശരിയായ അളവില്‍ വെള്ളം കുടിക്കുന്നത് മുതിര്‍ന്നവരില്‍ ആവര്‍ത്തിച്ച് തലവേദന അനുഭവപ്പെടുന്നത് കുറഞ്ഞതായി പഠനത്തില്‍ പറയുന്നു. മൈഗ്രേന് വരുമ്പോള്‍ സ്വയം ചികിത്സ തേടാതെ നല്ലൊരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി ധാരാളം വെള്ളം കുടിക്കുന്നത് മൈഗ്രേന് പ്രതിരോധത്തിന് മികച്ച മാര്‍ഗമാണ്.
മൈഗ്രെയ്ന്, മൂത്രാശയ അണുബാധ, പ്രമേഹം, ഹൈപ്പോടെന്ഷന് എന്നിവയുള്ള രോഗികളില്‍ വലിയ മാറ്റത്തിനിടയാക്കുമെന്ന് പഠനത്തില്‍ പറയുന്നു. ശരീരത്തില്‍ നല്ല രീതിയില്‍ വെള്ളം നിലനിര്‍ത്തുന്നത് മൈഗ്രേന് എപ്പിസോഡുകളുടെ എണ്ണത്തിലും വേദനയുടെ തീവ്രതയിലും കുറവു വരുത്താന്‍ സഹായിക്കും.
.jpg)


