ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഇവ കഴിക്കൂ
തിരക്കു പിടിച്ച ഇന്നത്തെ ജീവിതത്തിൽ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഓർമക്കുറവ്. വൈറ്റമിൻ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് ഓർമക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ...
ഒന്ന്...
ധാരാളം ആന്റിഓക്സിഡഡന്റും വൈറ്റമിൻ ബി-6, ഇ, ഒമേഗ-3, ഫാറ്റി ആസിഡ് എന്നിവയൊക്കെ അടങ്ങിയ ഭക്ഷണമാണ് ബദാം. ഇത് നിങ്ങളുടെ ഓർമശക്തി കൂട്ടാൻ സഹായിക്കും. ഇത്തരം പോഷകമൂല്യങ്ങൾ തലച്ചോറിൽ നന്നായി പ്രവർത്തിക്കും.
രണ്ട്...
ഒമേഗ-3 യും ഫാറ്റി ആസിഡും ആന്റിയോക്‌സിഡന്റ്‌സും വൈറ്റമിൻ ഇ യും അടങ്ങിയ വാൽനട് കഴിക്കുക. വാൽനട്ട് കഴിക്കുന്നത് നിങ്ങളുടെ വൈജ്ഞാനിക പ്രവർത്തനം, മെമ്മറി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തും.
മൂന്ന്...
ഓർമശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്ന മറ്റൊരു മാർഗമാണ് പിസ്ത കഴിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന തയാമിൻ ഓർമശക്തി കൂട്ടാൻ സഹായിക്കുന്നു.
നാല്...
ധാരാളം ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ബ്ലൂബെറീസ് തലച്ചോറിനുണ്ടാകുന്ന കേടിനെ ഇല്ലാതാക്കും. ഇത് നിങ്ങൾക്ക് ഓർമശക്തിയും ഏകാഗ്രതയും നൽകും.