ഓർമക്കുറവാണോ പ്രശ്നം, ഇഞ്ചിവെള്ളം ഒന്ന് പരീക്ഷിക്കൂ


ഓർമക്കുറവിന് പരിഹാരം കണ്ടെത്തുന്നതിനായി വിവിധ ആയുർവേദ, അലോപ്പതി മരുന്നുകളും ചിലർ പരീക്ഷിക്കാറുണ്ട്. എല്ലാ ദിവസും ഇഞ്ചി ചേർത്ത് തിളപ്പിച്ചെടുക്കുന്ന വെള്ളം കുടിക്കുന്നത് ഓർമശക്തിയ്ക്ക് നല്ലതെന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നത്.
വെള്ളം നന്നായി വെട്ടിതിളക്കുമ്പോൾ അതിലേക്ക് ഇഞ്ചി നന്നായി ചതച്ച് ചേർക്കണം. ഇഞ്ചിവെള്ളം എപ്പോഴും വെറും വയറ്റിൽ കുടിക്കുന്നതാണ് ഉത്തമം. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിച്ച്, ഓർമശക്തി കൂട്ടുന്നതിന് സഹായിക്കുന്നു. ധാരാളം പോഷകഘടകങ്ങൾ അടങ്ങിയ ഇഞ്ചി വിവിധ രോഗങ്ങളെ അകറ്റുന്നു. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇഞ്ചി ഉപയോഗപ്രദമാണ്.
tRootC1469263">രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇഞ്ചി ഏറെ ഗുണം ചെയ്യുന്നു. ഇത് ശരീരത്തിലെ ബാക്ടീരിയ, വൈറൽ അണുബാധ എന്നിവയെ അകറ്റി നിർത്തും. ദഹന സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ എല്ലാ ദിവസവും വെറും വയറ്റിൽ ഇഞ്ചിവെള്ളം കുടിക്കുന്നത് നല്ലതാണ്. വയറുവേദന, ക്ഷീണം, ഓക്കാനം തുടങ്ങിയ അസുഖങ്ങൾ മാറ്റാനുള്ള ഉത്തമ പ്രതിവിധിയാണ് ഇഞ്ചിവെള്ളം. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്‌ക്കാനും ഇഞ്ചിവെള്ളം നല്ലതാണ്.
