മഷിത്തണ്ടിനെ നിസ്സാരമായി കാണേണ്ട , ഔഷധഗുണങ്ങളറിഞ്ഞാൽ നിങ്ങൾ ഞെട്ടും
കുട്ടിക്കാലത്തിന്റെ ഓർമ്മകളെ തട്ടിയുണർത്തുന്ന ഒരു സസ്യമാണ് മഷിത്തണ്ട്. പഴയകാലത്ത് സ്ലേറ്റിലെ എഴുത്തുകൾ മായ്ക്കാൻ ഉപയോഗിച്ചിരുന്ന ഇത് എല്ലാവർക്കും സുപരിചിതമാണ്. ഇന്ന് പലരും വിലകുറച്ച് കാണുന്ന മഷിത്തണ്ടിന് ധാരാളം ഔഷധഗുണങ്ങളുണ്ടെന്ന കാര്യം പലർക്കും അറിയില്ല.
കണ്ണാടിപ്പച്ച, വെളളത്തണ്ട് , വെളളംകുടിയൻ എന്നീ പേരുകളിലെല്ലാം ഇതറിയപ്പെടാറുണ്ട്. നനവുളള മതിലുകളിലും മണ്ണിലുമെല്ലാം നന്നായി വളരുന്ന ചെറുസസ്യമാണിത്. പെപ്പറൊമിയ പെലുസിഡ എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ഒരു വർഷമാണ് ചെടിയുടെ ആയുസ്സ്.
വലിയ പരിചരണമൊന്നുമില്ലാതെ വളരുന്ന ഈ സസ്യത്തിന് ഔഷധഗുണങ്ങൾ ഏറെയുണ്ട്. ശരീരത്തിലെ നീർക്കെട്ട് പോലുളള പ്രശ്‌നങ്ങൾക്ക് ഉത്തമമാണ് മഷിത്തണ്ട്. അതുപോലെ വിശപ്പില്ലായ്മയും രുചിയില്ലായ്മയും പരിഹരിക്കാനും ഔഷധമായി ഇതുപയോഗിക്കാറുണ്ട്.
വൃക്കരോഗങ്ങൾക്കുളള ഔഷധം കൂടിയാണിത്. നല്ലൊരു വേദനസംഹാരി എന്ന നിലയിലും ഈ സസ്യത്തെ പ്രയോജനപ്പെടുത്താറുണ്ട്. തലവേദനയ്ക്ക് ഉത്തമമാണിത്. ഇതിന്റെ ഇലയും തണ്ടും പിഴിഞ്ഞ് കുഴമ്പുരൂപത്തിലാക്കി നെറ്റിയിൽ വച്ചാൽ തലവേദന ശമിക്കും.
വേനൽക്കാലത്ത് ചൂടിനെ പ്രതിരോധിക്കാനും മഷിത്തണ്ടിന് കഴിവുണ്ട്. ശരീരത്തിലെ ചൂട് കുറയ്ക്കാനായി ഇതിനെ ജ്യൂസായി പ്രയോജനപ്പെടുത്താറുണ്ട്. തോരനും സാലഡുമുണ്ടാക്കാനും മഷിത്തണ്ട് ഉപയോഗിക്കാറുണ്ട്. മഷിത്തണ്ടിനെ നിസ്സാരമായി കാണേണ്ട , ഔഷധഗുണങ്ങളറിഞ്ഞാൽ നിങ്ങൾ ഞെട്ടും ചീരത്തോരൻ ഉണ്ടാക്കുന്നതുപോലെ തേങ്ങ ചേർത്താണ് തോരനുണ്ടാക്കുന്നത്. ഇഞ്ചിയും ഏലക്കയും ചേർത്ത് തിളപ്പിച്ചാണ് മഷിത്തണ്ട് കൊണ്ട് ജ്യൂസുണ്ടാക്കുന്നത്.
.jpg)

