മഴക്കാലമായാൽ പ്രായമായവർക്ക് പ്രതിരോധശേഷി കുറയാം; നേരിടാൻ അറിയേണ്ടത്

google news
Aged
മഴക്കാല രോഗങ്ങൾ


കോളറ, ടൈഫോയ്ഡ്, എലിപ്പനി, മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, കൊതുകുകൾ പരത്തുന്ന ഡെങ്കിപ്പനി, മലേറിയ തുടങ്ങിയവയാണ് മഴക്കാലത്ത് ബാധിക്കാവുന്ന പ്രധാന രോഗങ്ങൾ. വാതരോഗങ്ങളുള്ളവർക്ക് അന്തരീക്ഷത്തിലെ തണുപ്പു മൂലം ശരീരവേദനയും സന്ധിവേദനയും കൂടാം. തണുപ്പിനെ പ്രതിരോധിക്കാൻ ഇവർ കമ്പിളി വസ്ത്രങ്ങൾ ധരിക്കണം. കൈയുറയും കാലിൽ സോക്സും ഇടുന്നത് നന്നായിരിക്കും.

ലക്ഷണങ്ങൾ

മലേറിയ: വിട്ടുവിട്ടുള്ള പനി, വിറയൽ, തലവേദന, ക്ഷീണം.
കോളറ: വയറിളക്കം, ഛർദി. അശുദ്ധജലം, ശുചിയല്ലാത്ത ഭക്ഷണം എന്നിവയാണ് രോഗകാരണം.
ടൈഫോയ്ഡ്: തീവ്രമായ വയറുവേദന, തലവേദന, വിറയൽ, ക്ഷീണം. ഇതു പകരുന്ന രോഗമാണ്.
മഞ്ഞപ്പിത്തം: കടുത്ത പനി, അമിതക്ഷീണം, ശരീരവേദന, തലവേദന, ഛർദി.
എലിപ്പനി: ജ്വരം, പേശികൾക്ക് വേദന, ഛർദി, വയറുവേദന, ശരീരത്തിൽ ചുവന്ന നിറത്തി‍ൽ പരുക്കൾ.

തണുപ്പിനെ തോൽപിക്കാം

∙ പോഷക സമ്പുഷ്ടമായ ആഹാരം കഴിക്കണം. മഴക്കാലത്ത് തണുപ്പിനെ പ്രതിരോധിക്കാനുള്ള ഊർജം ഉൽപാദിപ്പിക്കാൻ ആരോഗ്യകരമായ ഭക്ഷണം ശരീരത്തിന് കൂടിയേതീരൂ.

∙ ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക.

∙ കുളിക്കാൻ ചൂടുവെള്ളം ഉപയോഗിക്കുക.

∙ അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. ചെറിയ രീതിയിൽ വീടിനുള്ളിൽ നടക്കാം. ലഘുവ്യായാമം ചെയ്യാം. വീഴ്ചയ്ക്കുള്ള സാധ്യത ഒഴിവാക്കുക.

∙ നനഞ്ഞതോ നന്നായി ഉണങ്ങാത്തതോ ആയ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക.

∙ വാതദോഷം ഇല്ലാതാക്കുന്ന ഔഷധങ്ങൾ സേവിക്കാം. എണ്ണതേച്ചുകുളി നല്ലതാണ്.

∙ കഷായ മരുന്നുകഞ്ഞി, കർക്കിടകമാസ ചികിത്സകൾ തുടങ്ങിയവ വൈദ്യനിർദേശപ്രകാരം ചെയ്യാം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. എം. അബ്ദുൽ ഷുക്കൂർ

 

Tags