മഴക്കാലമാണ്, നമ്മുടെ അരുമകൾക്കും വേണം കരുതൽ..

google news
pets

മഴക്കാലം പകർച്ചവ്യാധികളുടെ കാലമാണ്. മനുഷ്യർക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും മഴക്കാലത്ത് രോഗങ്ങൾ വരാറുണ്ട്. അതുകൊണ്ടുതന്നെ അവയ്ക്ക് പ്രത്യേക ശ്രദ്ധ നൽകാൻ നാം ശ്രദ്ധിക്കണം.

മഴക്കാലത്ത് നായ്ക്കളുടെ ചർമ്മത്തിൽ നനവ് നിന്നാൽ മലസീസിയ എന്ന പൂപ്പൽ രോഗബാധ, ചെവി പഴുപ്പ്, ഫിയോഡെർമ എന്ന ത്വക്ക് രോഗം, മഴ വെള്ളത്തിൽ നടക്കുമ്പോൾ കാൽപാദത്തിൽ വളം കടിക്ക് സമാനമായ പോഡോ ഡെർമാറ്റൈറ്റിസ്, നഖങ്ങളിൽ യീസ്റ്റ് ഇൻഫെക്ഷൻ  തുടങ്ങിയ രോഗങ്ങൾ വരാൻ സാധ്യതയുണ്ട്.

cat rabbit

മഴക്കാലത്ത് പൂച്ചകളിൽ പാൻലൂക്കോപിനിയ, ടോക്സോ പ്ലാസ്മോസിസ്, ഹെർപിസ് എന്നീ രോഗങ്ങൾ കൂടുതലായി കാണാറുണ്ട്.
മുയലുകൾക്കാണെങ്കിൽ മഴക്കാലമായാൽ പാസ്റ്ററല്ല, കോക്സിഡിയ, വയറിളക്കം, ഫംഗസ് രോഗങ്ങൾ എന്നിവ ബാധിക്കാറുണ്ട്.

പ്രാവുകളിൽ മഴക്കാലത്ത് പോക്സ്, പരാമിക്സോ, സാൽമൊണെല്ല തുടങ്ങിയ രോഗങ്ങളും പൂപ്പൽ ബാധയും കൂടുതലായി കണ്ടുവരാറുണ്ട്.
വളർത്തുമൃഗങ്ങൾക്ക് മഴക്കാലത്തു പിടിപെടുന്ന രോഗങ്ങൾ തടയാൻ ഇവയുടെ കൂടുകൾക്ക് സമീപം മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. 

pigeon

കൂടുകളിലെ ഭക്ഷണാവശിഷ്ടങ്ങൾ എത്രയും പെട്ടെന്ന്  നീക്കം ചെയ്യണം.പക്ഷികൂടുകൾ മഴയേൽക്കാത്ത വിധം സ്ഥാപിക്കുകയോ മഴയേൽക്കാ തെയും വായു സഞ്ചാരം നഷ്ടപ്പെടാതെയും പൊതിയുകയോ ചെയ്യുക

വളർത്തുമൃഗങ്ങളുടെ ചർമം നനഞ്ഞിരിക്കാൻ അനുവദിക്കരുത്. ചൂടുകാറ്റ് ഉപയോഗിച്ച് അവയുടെ രോമങ്ങൾ ബ്ലോ ഡ്രൈ ചെയ്ത് ഉണക്കുന്നത് നല്ലതാണ്. മഴക്കാലത്ത് രണ്ട് ആഴ്ചയിൽ ഒരിക്കൽ മാത്രം  വളർത്തു മൃഗങ്ങളെ കുളിപ്പിക്കുക. വിരയിളക്കൽ മഴക്കാലത്ത് മുടങ്ങാതെ ചെയ്യണം. ആവശ്യമായ വാക്സിനേഷൻ എല്ലാ മൃഗങ്ങൾക്കും നൽകണം .
 

Tags