മണം മാത്രമല്ല,ഗുണവും ഏറെയുണ്ട് മല്ലിയിലയ്ക്ക്

malliyila
malliyila

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, സിങ്ക്, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും മല്ലിയിലയിൽ  ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, കരളിനെയും വൃക്കയേയും സംരക്ഷിക്കുക, തുടങ്ങിയ ഗുണങ്ങളും മല്ലിയിലയ്ക്കുണ്ട്.

മല്ലിയിലയില്‍ ഇരുമ്പ്, വിറ്റാമിന്‍ ഇ, എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് ചര്‍മ്മത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കല്‍സിനെതിരെ പോരാടുന്നു. അധിക എണ്ണ ആഗിരണം ചെയ്യാനുള്ള കഴിവ് ഈ മല്ലിയിലയ്ക്കുണ്ട്. അത് കൊണ്ട് എണ്ണമയമുള്ള ചര്‍മ്മത്തിനും മല്ലിയില പ്രതിവിധിയായി പ്രവര്‍ത്തിക്കുന്നതാണ്.

മല്ലിയിലയില്‍ പ്രോട്ടീനുകളും ഭക്ഷണ നാരുകളും കൂടുതലായി അടങ്ങിയിരിക്കുന്നു. കൊളസ്‌ട്രോളും പൂരിത കൊഴുപ്പും കുറവാണ്. കരോട്ടിനോയിഡുകള്‍, ഫ്‌ലേവനോയ്ഡുകള്‍, ആന്തോസയാനിനുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകളുടെ ഗുണങ്ങളും ഉണ്ട്. ഇത് കോശജ്വലന വിരുദ്ധ, മൈക്രോബയല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമേകുന്നു.

ചര്‍മ്മത്തെ ശമിപ്പിക്കാനും തണുപ്പിക്കാനും സഹായിക്കുന്ന ആന്റിമൈക്രോബയല്‍, ആന്റിസെപ്റ്റിക്, ആന്റിഫംഗല്‍ ഏജന്റ് കൂടിയാണ് ഈ മല്ലിയില. ഈ ഇലകള്‍ പയറുകളിലും സലാഡുകളിലും ചേര്‍ത്ത് കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രത വര്‍ധിപ്പിക്കും.

Tags