മക്കുലാര്‍ ഡീജനറേഷന്‍ പോലുള്ള കണ്ണിന്റെ കാഴ്‌ച വൈകല്യങ്ങളെ തടയാൻ ഇത് കഴിക്കാം

ചില വിഭവങ്ങൾ രുചികരമാകണമെങ്കിൽ അതിൽ തക്കാളി ചേർത്തേ മതിയാകൂ. ചിലർക്ക് തക്കാളി വെറുതെ കഴിക്കാനും ഇഷ്ടമാണ്. കാര്യം എന്തൊക്കെയായാലും തക്കാളിക്ക് ചില ആരോഗ്യ ഗുണങ്ങളുണ്ടെന്ന കാര്യം സമ്മതിക്കാതെ വയ്യ.മധുര സത്തുള്ള സ്വാദിഷ്‌ഠമാര്‍ന്ന തക്കാളികള്‍ ഇഷ്‌ടമില്ലാത്തവര്‍ ചുരുക്കമാണ്. ഇവ സ്വാദ് മാത്രമല്ല ആരോഗ്യത്തിന് ഗുണവും നല്‍കും .
തക്കാളി കാഴ്‌ച മെച്ചപ്പെടുത്തും. തക്കാളിയിലെ വിറ്റാമിന്‍ എ ആണ് കാഴ്‌ച മെച്ചപ്പെടുത്താനും നിശാന്ധത തടയാനും സഹായിക്കുന്നത്. കണ്ണിന്റെ കാഴ്‌ചയെ ബാധിക്കുന്ന മക്കുലാര്‍ ഡീജനറേഷന്‍ പോലുള്ള കാഴ്‌ച വൈകല്യങ്ങള്‍ വരാനുള്ള സാധ്യത തക്കാളി കഴിക്കുന്നതിലൂടെ കുറയുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
തക്കാളി രക്തത്തിലെ പഞ്ചാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്തും. തക്കാളിയിലടങ്ങിയിട്ടുള്ള ക്രോമിയം രക്തത്തിലെ പഞ്ചാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
പ്രകൃതിദത്തമായി അര്‍ബുദത്തെ തടയുന്നവയാണ് തക്കാളി. പ്രോസ്റ്റേറ്റ്, വായ, കണ്‌ഠനാളം, തൊണ്ട, അന്നനാളം,വയര്‍, കുടല്‍,മലാശയം, അണ്ഡാശയം എന്നിവയില്‍ അര്‍ബുദം വരാനുള്ള സാധ്യത ലൈകോപീന്‍ കുറയ്‌ക്കും. കോശ നാശത്തിന് കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളെ തക്കാളിയിലെ ആന്റി ഓക്‌സിഡന്റുകളായ വിറ്റാമിന്‍ എയും വിറ്റാമിന്‍സിയും തടയും.
എല്ലുകളുടെ ബലത്തിന് തക്കാളി നല്ലതാണ്. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും നല്ലതാണ്. ലൈകോപീന്‍ എല്ലുകളുടെ തൂക്കം കൂട്ടും . ഇത് അസ്ഥികള്‍ പൊട്ടുന്നത് കുറയ്‌ക്കാന്‍ സഹായിക്കും.
തക്കാളി ചര്‍മകാന്തി നിലനിര്‍ത്താന്‍ സഹായിക്കും. കാരറ്റിലും മധുരകിഴങ്ങിലും കാണപ്പെടുന്ന ബീറ്റ-കരോട്ടീന്‍ സൂര്യാഘാതത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കും. തക്കാളിയെ ലൈകോപീന്‍ അള്‍ട്രവയലറ്റ് രശ്‌മിയോടുള്ള ചര്‍മ്മത്തിന്റെ സംവേദനക്ഷമത കുറയ്‌ക്കും. ചര്‍മ്മത്തില്‍ പാടുകളും വരകളും വീഴാനുള്ള പ്രധാന കാരണമാണ് യുവി രശ്‌മികള്‍ .
മധുര സത്തുള്ള സ്വാദിഷ്‌ഠമാര്‍ന്ന തക്കാളികള്‍ ഇഷ്‌ടമില്ലാത്തവര്‍ ചുരുക്കമാണ്. ഇവ സ്വാദ് മാത്രമല്ല ആരോഗ്യത്തിന് ഗുണവും നല്‍കും . തക്കാളി ആരോഗ്യത്തിന് ഗുണകരമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, കലോറി കുറവാണ്, കൊഴുപ്പില്ല ഇങ്ങനെ കാരണങ്ങള്‍ നിരവധിയാണ് .