രക്തം കുറവാണോ? വിളർച്ച പടികടക്കും; ഹീമോഗ്ലോബിൻ കൂട്ടാൻ ഇവ കഴിച്ചാൽ മതി
അനുഭവപ്പെടുന്നുണ്ടോ? ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതും രക്തക്കുറവും ഇതിന് പിന്നിലെ പ്രധാന കാരണങ്ങളാകാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഹീമോഗ്ലോബിൻ ആരോഗ്യകരമായ നിലയിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ ബി12 എന്നിവ ധാരാളമായി അടങ്ങിയ ചില ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഹീമോഗ്ലോബിൻ വർധിപ്പിക്കാനും വിളർച്ചയെ പ്രതിരോധിക്കാനും സഹായിക്കാം. ഹീമോഗ്ലോബിൻ കൂട്ടാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
മാതള നാരങ്ങ
മാതള നാരങ്ങയാണ് പ്ലേറ്റലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഭക്ഷണം. ധാരാളം അയേണ്‍ കണ്ടന്റ് ഉള്ളതാണ് മാതള നാരങ്ങ. ഇത് രക്തക്കുറവ് പരിഹരിയ്ക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
പപ്പായ
പപ്പായയാണ് രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പഴം. ഇത് രക്തത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും പപ്പായ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ക്യാരറ്റ്
ക്യാരറ്റാണ് മറ്റൊന്ന്. ഇതിലെ വിറ്റാമിന്‍ എ പ്ലേറ്റ്‌ലറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും രണ്ടോ മൂന്നോ ഗ്ലാസ്സ് ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്. 10 ദിവസം കൊണ്ട് തന്നെ പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നു.
മത്തങ്ങ
പഴമല്ലെങ്കിലും പച്ചക്കറികളില്‍ ഏറ്റവും ആരോഗ്യകരമായ ഒന്നാണ് മത്തങ്ങ. മത്തങ്ങ രക്തക്കുറവ് പരിഹരിച്ച് വിളര്‍ച്ച ഇല്ലാതാക്കുന്നു.
.jpg)

