വണ്ണം കുറയ്ക്കാൻ നെല്ലിക്ക ഇങ്ങനെയെല്ലാം കഴിച്ചുനോക്കൂ


ശരീരഭാരം കുറയ്ക്കാൻ നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. എന്നാൽ നെല്ലിക്ക അങ്ങനെതന്നെ കഴിക്കാൻ ആർക്കും അത്ര ഇഷ്ടമുണ്ടാവുകയില്ല.
നിങ്ങളുടെ ഭക്ഷണത്തിൽ നെല്ലിക്ക ചേർക്കുന്നതിനുള്ള രുചികരമായ വഴികൾ പറഞ്ഞുതരാം.,
നെല്ലിക്ക ജ്യൂസ്
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന നെല്ലിക്ക ദഹനത്തെ സഹായിക്കുന്നു. നെല്ലിക്ക കഷ്ണങ്ങളാക്കി മുറിച്ച് മിക്‌സിയുടെ ജാറിലിട്ട് ചതച്ച് ജ്യൂസെടുത്ത് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
tRootC1469263">നെല്ലിക്ക ചട്ണി
വ്യത്യസ്ത വിഭവങ്ങളുമായി ജോടിയാക്കാൻ കഴിയുന്ന ഒരു രുചികരമായ സൈഡ് വിഭവമാണിത്. നെല്ലിക്ക, മസാലകൾ, പച്ചമുളക് എന്നിവയുടെ ഒരു മിശ്രിതമാണ് നെല്ലിക്ക ചട്ണി.
നെല്ലിക്ക പൊടി
സ്മൂത്തികൾ, തൈര്, ധാന്യങ്ങൾ എന്നിവയിൽ ഒരു ടീസ്പൂൺ നെല്ലിക്ക പൊടി ചേർക്കാം. ഇത് നിങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നു.

നെല്ലിക്ക അച്ചാർ
മസാലകൾ, ഉപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് നെല്ലിക്ക അച്ചാറുണ്ടാക്കാം.
നെല്ലിക്ക ചേർത്ത വെള്ളം
ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് അരിഞ്ഞ കഷ്ണങ്ങൾ ചേർക്കുക.കുലുക്കി കുറച്ച് മണിക്കൂറുകൾക്ക് ശേഷം കുടിക്കുക. ആരോഗ്യകരമായ ഉന്മേഷദായകമായ പാനീയമാണിത്.