ശരീരഭാരം കുറയ്ക്കണോ ? ഈ പഴങ്ങൾ കഴിക്കാം

weight
weight

പ്രോട്ടീന്‍-ഫൈബര്‍ സമ്പന്നമായ പഴങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ ഭാരംകുറയ്ക്കല്‍ പ്രക്രിയ കുറച്ചുകൂടി ആയാസരഹിതമാക്കാന്‍ സാധിക്കും. ഇത്തരം പഴങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ മെറ്റബോളിസം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും. പ്രോട്ടീന്‍ സമ്പുഷ്ടമായ ആഹാരം ബേസല്‍ മെറ്റബോളിക് റേറ്റ്, റെസ്റ്റിങ് മെറ്റബോളിക് റേറ്റ് എന്നിവയെ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

tRootC1469263">

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില പഴങ്ങള്‍ ഏതൊക്കെ എന്നുനോക്കാം. നമ്മുടെ ചുറ്റുവട്ടത്തുള്ളതും പ്രോട്ടീന്‍ റിച്ച് ആയിട്ടുള്ളതുമായ പഴമാണ് പേരക്ക. മാത്രമല്ല, വിറ്റാമിന്‍ സിയും ധാരാളമുണ്ട്. രോഗപ്രതിരോധ ശേഷിക്കും നല്ലരീതിക്കുള്ള ദഹനത്തിനും അനിവാര്യമാണ് വിറ്റാമിന്‍ സി. പേരക്കയില്‍ ഫൈബര്‍ കണ്ടന്റും ധാരളമുണ്ട്. അതിനാല്‍ വേഗം വിശപ്പ് അനുഭവപ്പെടുകയുമില്ല. ഇത്തരം സവിശേഷതകളുള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന പഴമാണ് പേരക്ക.

കലോറി കുറവും വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവ കൊണ്ട് സമ്പന്നവുമാണ് ഓറഞ്ച്. ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. അല്ലികളായോ ജ്യൂസ് ആയോ, സലാഡ് ആയോ ഓറഞ്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

വിറ്റാമിന്‍ സി, എ, അയണ്‍, പൊട്ടാസ്യം തുടങ്ങിയവ ധാരാളമുള്ള പാഷന്‍ ഫ്രൂട്ടും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഉണക്കമുന്തിരിയും ഭാരംകുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇവയിലെ പ്രോട്ടീന്‍ സാന്നിധ്യവും ഫൈബറുമാണ് ഇതിന് സഹായിക്കുന്നത്.

Tags