വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഈ പഴങ്ങള്‍ ഒഴിവാക്കൂ...

അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം...
ഒന്ന്...
നേന്ത്രപ്പഴമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നേന്ത്രപ്പഴത്തില്‍ കലോറിയും അമിതമായ പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഒരു നേന്ത്രപ്പഴത്തില്‍ ഏകദേശം 150 കലോറി ഉണ്ട്, അതായത് ഏകദേശം 37.5 ഗ്രാം കാർബോഹൈഡ്രേറ്റ്. അതിനാൽ, ദിവസവും 2-3 ഏത്തപ്പഴം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഗ്ലൈസെമിക് ഇൻഡക്സിൽ കുറവായതിനാൽ, മിതമായ അളവിൽ വലപ്പോഴും ഇവ കഴിക്കുന്നത് കൊണ്ട് തെറ്റില്ല.
രണ്ട്...
മാമ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറിയും അമിതമായി മധുരവും അടങ്ങിയിരിക്കുന്നതിനാല്‍ ഇവയും ധാരാളമായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തെ വിഫലമാക്കും.
മൂന്ന്...
അവക്കാഡോ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന കലോറിയുള്ള പഴങ്ങളിൽ ഒന്നാണ് അവക്കാഡോ. 100 ഗ്രാം അവക്കാഡോയില്‍ ഏകദേശം 160 കലോറി അടങ്ങിയിട്ടുണ്ട്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവക്കാഡോയും അളവില്‍ കൂടുതലായി കഴിക്കേണ്ട.