വെള്ളം കുടിച്ചും തടി കുറയ്ക്കാം


ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്ന കാര്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കാരണം, വെള്ളം വയറിൽ ഇടം പിടിക്കുന്നതോടെ കൂടുതൽ നേരം പൂർണ്ണത അനുഭവപ്പെടുന്നു. ഇത് ഭക്ഷണം കഴിക്കുന്നതിന്റെ അളവു കുറയ്ക്കും. ഭക്ഷണത്തിന് മുമ്പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന അവകാശവാദമാണ് ന്യൂട്രീഷ്യനിസ്റ്റ് അലൻ അരഗോണും മുന്നോട്ട് വയ്ക്കുന്നത്.
tRootC1469263">ശരീരഭാരം കുറയ്ക്കാനൊരു 'വാട്ടർ ട്രിക്ക്' എന്നാണ് ന്യൂട്രീഷ്യനിസ്റ്റ് അലൻ ഇതിനെ വിശേഷിപ്പിക്കുന്നത്. വിശപ്പ് നിയന്ത്രിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും ഭക്ഷണത്തിന് മുമ്പ് രണ്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് സഹായിക്കുമെന്ന് അലൻ പറയുന്നു. ഭക്ഷണത്തിനും മുൻപായി വെള്ളം കുടിക്കുമ്പോൾ സാധരണ കഴിക്കുന്നതിനേക്കാൾ കുറച്ച് ഭക്ഷണമേ കഴിക്കാനാവൂ എന്നും അലൻ കൂട്ടിച്ചേർത്തു.

എന്നാൽ, വെള്ളം കുടി അമിതമാവരുത്. കൂടിയ അളവിൽ വെള്ളം കുടിക്കുന്നതിനെ ഡോ കിരൺ ദലാലിനെ പോലുള്ള ചില ഡോക്ടർമാർ എതിർക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നത് ഓവർഹൈഡ്രേഷന് ഇടയാക്കുമെന്നും തലവേദന, ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുമെന്നുമാണ് ഡോ. കിരൺ ദലാൽ പറയുന്നത്.