ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

diet

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ചീര വേവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും.


 പഴങ്ങള്‍ കഴിക്കുന്നതും നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഫൈബറും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ നിങ്ങളുടെ വയറു നിറയ്ക്കാന്‍ സഹായിക്കും.


ഡയറ്റില്‍ നാരങ്ങ ഉള്‍പ്പെടുത്തുകയോ നാരങ്ങാ വെള്ളം കുടിക്കുകയോ ചെയ്യുന്നതും വളരെ നല്ലതാണ്. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരത്തിലെ അധിക കൊഴുപ്പ് കളയാനും സഹായിക്കുന്നു.

കടല, ബീന്‍സ് പോലുള്ള പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവയും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇവ അമിത വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

തൈര് കഴിക്കുന്നതും ഗുണം ചെയ്യും. ഇവ ശരീരത്തില്‍ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. തൈര് വിശപ്പ് ഇല്ലാതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.


 

Tags