വണ്ണം കുറയ്ക്കാൻ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം ഇവ...

lose weight
lose weight

ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കില്‍, പ്രഭാതത്തില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ഏത്തപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഏത്തപ്പഴം കഴിക്കുന്നത് വിശപ്പ്‌ ശമിക്കാന്‍ സഹായിക്കും. ഒപ്പം വയര്‍ നിറയുകയും ചെയ്യും. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ നല്ല ബാക്ടീരിയയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇതുവഴി കഴിയും. ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് എനര്‍ജി നല്‍കുക മാത്രമല്ല ശാരീരികക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഇത് അധിക കലോറി കത്തിച്ചു കളയും. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമമായി നിലനിര്‍ത്തും. പൊട്ടാസ്യം ധാരാളമടങ്ങിയ ഏത്തപ്പഴം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.

tRootC1469263">

രണ്ട്...

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും.

മൂന്ന്...

അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ഒപ്പം കലോറി വളരെ കുറവുമായതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണിത്. കൂടാതെ വിറ്റാമിൻ സിയും മുട്ടയിൽ ധാരാളം അടങ്ങിയിരിക്കുന്നു.

നാല്...

ഓട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൈ പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് ആണ് ഓട്സ്. ഇവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

അഞ്ച്...

ദിവസവും രാവിലെ തൈര് കഴിക്കുന്നതും നല്ലതാണ്.  ഇവ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന  കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. നൂറ് ഗ്രാം തൈരിൽ 56 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. തൈര് അമിത വിശപ്പ് ഇല്ലാതാക്കാൻ സഹായിക്കുമെന്നും പഠനങ്ങളും പറയുന്നു.

ആറ്...

രാവിലെ മുളപ്പിച്ച ധാന്യങ്ങളും പയറുവർഗങ്ങളും കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. മഗ്നീഷ്യവും പ്രോട്ടീനുകളും നാരുകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ദഹനസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും ഇവ സഹായിക്കും.

ഏഴ്...

ഗ്രീന്‍ ടീ കുടിച്ചാല്‍ ശരീര ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്.  ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ വെറുവയറ്റിലോ പ്രഭാതഭക്ഷണത്തോടൊപ്പമോ കുടിക്കാം. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. 

Tags