വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണം ഇതാ...
മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. രുചി കൊണ്ട് തന്നെയാണ് ചക്ക എല്ലാവരുടെയും പ്രിയം നേടിയത്. നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയതാണ് ചക്ക. പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ എന്നിങ്ങനെ ശരീരത്തിന് വിവിധാവശ്യങ്ങൾക്കായി വേണ്ടി വരുന്ന പല ഘടകങ്ങളും ചക്കയിൽ അടങ്ങിയിട്ടുണ്ട്. ചക്കയിൽ അടങ്ങിയിരിക്കുന്ന ഇത്തരം ആൻറി ഓക്സിഡൻറുകൾ ക്യാൻസർ, ഹൃദ്രോഗം മുതലായ പല രോഗങ്ങളേയും ചെറുത്തു നിൽക്കാൻ സഹായിക്കുന്നതാണ്. പ്രമേഹ രോഗികൾക്കും ചക്ക കഴിക്കാം. കാരണം ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്.
കലോറി കുറവായതിനാലും നാരുകൾ അടങ്ങിയിരിക്കുന്നതിനാലും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ചക്കക്കുരു ധൈര്യമായി കഴിക്കാം. കൊഴുപ്പടിയുമെന്ന ഭയവും വേണ്ട. ഏത് ഭക്ഷണമാണെങ്കിലും അമിതമായ അളവിൽ കഴിക്കുന്നത് നല്ലതല്ല എന്ന് മാത്രം ഓർക്കുക.
ചക്കക്കുരുവിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ ദഹനം മെച്ചപ്പെടുത്താനും വയറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പൊട്ടാസ്യം ധാരാളം അടങ്ങിയതാണ് ചക്കക്കുരു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
എല്ലുകൾക്കും പേശികൾക്കും ആവശ്യമായ മഗ്നീഷ്യം, കാത്സ്യം തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ് ചക്കക്കുരു. അതിനാൽ ചക്കക്കുരു കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ചക്കക്കുരുവിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നേടാൻ ധൈര്യമായി ചക്കക്കുരു കഴിക്കാം.
വിളർച്ച പലരെയും ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ്. ചക്കക്കുരുവിൽ അയേൺ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിളർച്ചയെ തടയാൻ സഹായിക്കും.
.jpg)

