ഭാരം കുറയ്ക്കാൻ ഏറ്റവും എളുപ്പ മാർഗം:ഈ പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ
ഭാരം കുറക്കാൻ ശ്രമിക്കുമ്പോൾ പലരും കർശനമായ ഡയറ്റുകളും കഠിനമായ വ്യായാമങ്ങളും മാത്രമാണ് ഓർമ്മിക്കുന്നത്. പക്ഷേ ശരീരത്തിലെ കൊഴുപ്പ് കുറയാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത രഹസ്യം നമ്മൾ പലപ്പോഴും മറന്നു.ഉദരരോഗങ്ങൾ അകറ്റാനും ദഹനത്തിനു സഹായിക്കാനുമായി ദശലക്ഷക്കണക്കിന് ബാക്ടീരിയകളും സൂക്ഷ്മാണുക്കളും നമ്മുടെ ഉദരത്തിലുണ്ട്. പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനവ്യവസ്ഥയിലെ ഈ സൂക്ഷ്മാണുക്കളെ ആരോഗ്യമുള്ളതാക്കും.
tRootC1469263">പുളിപ്പിച്ച ഭക്ഷണങ്ങളിൽ ധാരാളം പോഷകഗുണങ്ങൾ ഉള്ളവയാണ്. ഫെർമെന്റ് ചെയ്ത പച്ചക്കറികളിൽ വൈറ്റമിൻ ബി12 ഉണ്ട്. സാധാരണ ചെടികളിൽ ഇത് ഉണ്ടാവാറില്ല. പുളിപ്പിച്ച ഭക്ഷണങ്ങൾ ദീർഘകാലം ഉപയോഗിച്ചാൽ ശരീരഭാരം കുറയും.
സർക്രൗട്ട്
ലാക്റ്റിക് ആസിഡും ബാക്ടീരിയയും കൂടി പുളിപ്പിച്ചെടുക്കുന്ന കാബേജ് ആണ് സർക്രൗട്ട്. പുളിയുള്ള ഈ ഭക്ഷണത്തിൽ ധാരാളം ഫൈബറും പ്രോബയോട്ടിക്സും ഉണ്ട്. ദഹനം മെച്ചപ്പെടുത്താനും ബ്ലോട്ടിങ്ങ് തടയാനും ഇത് സഹായിക്കും. കാലറി കുറഞ്ഞ സർക്രൗട്ട്, ശരീരഭാരം കുറയ്ക്കും.
മിസോ
ജാപ്പനീസ് വിഭവമാണ് പുളിപ്പിച്ച സോയബീൻ പേസ്റ്റ് ആയ മിസോ. പ്രോബയോട്ടിക്സ്, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ മിസോ, ദഹനവും ഉദരാരോഗ്യവും മെച്ചപ്പെടുത്തും. മിസോ സൂപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തും. ശരീരഭാരം കുറയ്ക്കാനും കാലറി കുറഞ്ഞ മിസോ സഹായിക്കും.
കിംചി
പുളിപ്പിച്ച കാബേജോ മറ്റ് പച്ചക്കറികളോ ഉപയോഗിച്ച് തയാറാക്കുന്ന ഒരു കൊറിയൻ പാരമ്പര്യവിഭവമാണ് കിംചി. ഇത് കൊളസ്ട്രോൾ കുറയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനും ഇത് ഫലപ്രദമാണ്. ന്യൂഡിൽസ്, സാൻഡ്‍വിച്ച് മുതലായവയിൽ ചേർത്തും ഉപയോഗിക്കാം.
.jpg)


