തടി കൂടുന്നു,വയറ് കുറയുന്നില്ല, ; എങ്കിൽ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഇവ

lose weight
lose weight


ശരീരഭാരം കുറയ്ക്കുന്നതിനായി നിരവധി ഡയറ്റുകൾ തിരഞ്ഞെടുക്കുന്നവരുണ്ട്. ചിലരെങ്കിലും മത്സ്യവും മാംസവും ഒഴിവാക്കി കൊണ്ട് വണ്ണം കുറയാനുള്ള വഴികൾ തെരഞ്ഞെടുക്കും. എന്നാൽ, ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മത്സ്യം കഴിച്ചുകൊണ്ട് ഡയറ്റ് എടുക്കുന്നത് നല്ലതാണ്.

tRootC1469263">

മത്തി: മൃദുവായതും പരന്നതുമായ ഈ മത്സ്യത്തിന് പ്രത്യേകമായൊരു രുചിയുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നവുമാണ്. ഇവയിൽ ഒമേ​ഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ഏറെ നല്ലതാണ്. കാത്സ്യവും വിറ്റാമിൻ ഡിയും എല്ലുകളുടെ ബലം വർധിപ്പിക്കാൻ സഹായിക്കും.

 അയല: ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ മറ്റൊരു രുചികരമായ മത്സ്യമാണ് അയല. ഇതിൽ 16 ഗ്രാം പ്രോട്ടീനും 2,000 മില്ലിഗ്രാമിൽ കൂടുതൽ ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു.

 പുഴമീൻ: ഈ മീനില്‌ 18 ഗ്രാം പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഒമേഗ-3 എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മത്സ്യം പ്രത്യേകിച്ച് ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് ആരോഗ്യകരമായ മെറ്റബോളിസത്തിന് സഹായിക്കുന്നു. ഇത് ഗ്രിൽ ചെയ്തോ വറുത്തോ കഴിക്കാം.
 

Tags