ഈ ഭക്ഷണങ്ങൾ പതിവാക്കൂ എളുപ്പത്തിൽ തടി കുറയ്ക്കാം

google news
fruits

വണ്ണം കുറയ്ക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റി നോക്കുന്നവരാണോ നമ്മളിൽ പലരും . പലരിലും അമിത വണ്ണവും അതുകൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും വർധിച്ചുവരികയാണ്.വലിയ അളവിൽ കൊഴുപ്പും കാർബോ ഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണമാണ് അമിത വണ്ണത്തിലേക്ക് നയിക്കുന്നത്. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയാണ് വണ്ണം കുറയ്ക്കാൻ ആദ്യം ചേയ്യേണ്ടത്.

വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്.

apple

ആപ്പിൾ- വിശപ്പ് അകറ്റാൻ ഏറെ ഗുണം ചെയ്യുന്ന പഴവർഗമാണ് ആപ്പിൾ. ധാരാളം ഫൈബർ കണ്ടന്റും അടങ്ങിയിട്ടുണ്ട്. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും.

ചീര- വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഇലവർഗമാണ് ചീര. വിറ്റാമിൻ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയൺ തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ചീരയിൽ അടങ്ങിയിട്ടുണ്ട്. കലോറി കുറഞ്ഞ ഇവ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാൻ സഹായിക്കുന്നു.

payar

പയർ -പയർ വർഗങ്ങളും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ അമിത വിശപ്പിനെ നിയന്ത്രിക്കും. അതുവഴി വണ്ണം കുറയ്ക്കാം.

curd

തൈര് - വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൈര് കഴിക്കുന്നതും നല്ലതാണ്.  ഇവ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന  കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. നൂറ് ഗ്രാം തൈരിൽ 56 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. തൈര് അമിത വിശപ്പ് ഇല്ലാതാക്കാൻ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാം

Tags