നീണ്ട കുളി അത്ര നല്ലതല്ല

bathing
bathing

വൃത്തിയായി കുളിച്ച് മുടിയൊക്കെ നന്നായി ഉണക്കി വൃത്തിയായി നടക്കാൻ  ഇഷ്ടപ്പെടുന്നവരാണ് നമ്മിലേറെയും. എന്നാല്‍ കുളിക്കുന്നത് മണിക്കൂറുകളോളം നീണ്ടുപോകുന്ന അവസ്ഥ പലർക്കുമുണ്ട് . കുളിക്കാന്‍ മണിക്കൂറുകള്‍ എടുക്കുന്നത് ആരോഗ്യത്തിന് അത്രനല്ലതല്ലെന്ന് സാരം.


വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. വൃത്തിക്ക് പ്രാധാന്യം നല്‍കി കുളിക്കുന്ന സമയം നീണ്ടുപോയാല്‍ ചര്‍മത്തിലെ നാച്ചുറല്‍ ഓയിലുകളും സെബവും ഇല്ലാതാകും. മാത്രമല്ല ഇത് ചര്‍മരോഗങ്ങള്‍ക്കും വഴിവെയ്ക്കും. ഇതില്‍ പ്രധാനി എക്‌സിമയാണ്. ഷവറിലെ ദീര്‍ഘനേരത്തെ കുളിയും പൂളില്‍ അമിതമായി നീന്തുന്നതുമൊക്കെ എക്‌സിമ വളരെ ഗുരുതരമായ അവസ്ഥയിലാക്കി മാറ്റാം.

tRootC1469263">


ചര്‍മ്മത്തിന്റെ നീര്‍ക്കെട്ടാണ് എക്സിമ അഥവാ ഡെര്‍മടൈറ്റീസ്. പതിനഞ്ച് മിനിറ്റ് വരെ കുളിക്കുന്നതാണ് ഉത്തമം. ഇത് ചര്‍മരോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും. മാത്രമല്ല സെബവും എണ്ണയും ലോക്ക് ചെയ്യുകയും ചെയ്യും. ദീര്‍ഘനേരം വെള്ളവുമായി സംബര്‍ക്കത്തില്‍ വരുമ്പോള്‍ എക്‌സിമ പോലുള്ള അവസ്ഥ വഷളാകും. 

ശരീരത്തിനുള്ളില്‍ നിന്നോ പുറമേ നിന്നോ ഉള്ള ഘടകങ്ങളോടുള്ള ശരീരത്തിന്റെ ഒരു തരം പ്രതികരണമാണ് എക്‌സിമ. ചര്‍മം വിണ്ടുകീറുക, തൊലിയടരുക, ചൊറിച്ചില്‍, വലിഞ്ഞു മുറുകുക, കണ്ണിന് താഴെ കറുപ്പ് എന്നിവയൊക്കെ എക്‌സിമയുടെ ലക്ഷണങ്ങളാണ്.

Tags