നിങ്ങളുടെ ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? എങ്കിൽ വീട്ടില്‍ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...
കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിലും മാറ്റങ്ങളുണ്ടാകും.ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്. അത്തരത്തില്‍ ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ വീട്ടിൽ തന്നെ ചില പൊടിക്കൈകളുണ്ട്.
. അവക്കാഡോ ബട്ടര്‍ പുരട്ടുന്നതും ചുണ്ടുകളുടെ വരൾച്ച മാറാനും വിണ്ടുകീറുന്നത് തടയാനും സഹായിക്കും.
. പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നതും ചുണ്ടുകളുടെ വരൾച്ച മാറാന്‍ ഗുണം ചെയ്യും. അതിനാല്‍ ഇവയും പരീക്ഷിക്കാവുന്നതാണ്.
. ഷിയ ബട്ടറില്‍ ധാരാളം ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ പുരട്ടുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.
. ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ടുകള്‍ മൃദുവാകാന്‍ സഹായിക്കും.
. അൽപം കറ്റാർവാഴ ജെൽ ചുണ്ടില്‍ പുരട്ടുകയോ വെളിച്ചെണ്ണയില്‍ കറ്റാർവാഴ ജെൽ ചേർത്ത് ചുണ്ടിൽ പുരട്ടുകയോ ചെയ്യുന്നത് ചുണ്ടുകളിലെ വരള്‍ച്ച മാറാന്‍ സഹായിക്കും.
. വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരള്‍ച്ചയും വിണ്ടുകീറലും മാറാന്‍ സഹായിക്കും. അതിനാല്‍ പതിവായി ഇത് ചെയ്താല്‍ ഫലം ലഭിക്കും.