ആരോഗ്യത്തിന് ഏറെ നല്ലതാണ് നാരങ്ങ വെള്ളം; എങ്കിലും ഇവ അറിഞ്ഞിരിക്കണം

Lemon water

യാത്രകളിലും ചൂടുകാലത്തും നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പാനീയമാണ് നാരങ്ങാവെള്ളം. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ജലാംശവും നൽകി ഊർജ്ജസ്വലത നിലനിർത്താൻ നാരങ്ങ സഹായിക്കുന്നു. എന്നാൽ ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ആരോഗ്യത്തിന് ദോഷം ചെയ്യും. നാരങ്ങാവെള്ളത്തിന്റെ ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്ന് പരിശോധിക്കാം.

ഭക്ഷണത്തിന് ശേഷം എന്തിനാണ് നാരങ്ങ വെള്ളം കുടിക്കുന്നതെന്ന് അറിയാമോ? നാരങ്ങയിലെ ആസിഡ് ​ദഹനക്കേട്, വയറുവേദന തുടങ്ങിയ പ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു. നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ ചർമ്മത്തിന്റെ സൗന്ദര്യം വർധിക്കുന്നു. എന്നിരുന്നാലും നാരങ്ങവെള്ളത്തിന് അതിന്റെതായ പാർശ്വഫലങ്ങളും ഉണ്ട്. നാരങ്ങയിൽ അസിഡിറ്റി ഉള്ളതിനാൽ അത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. എന്നാൽ ചിലർക്ക് മറ്റു തരത്തിലാണ് ബാധിക്കുന്നത്. എങ്ങനെയെന്നാൽ നാരങ്ങാവെള്ളം കുടിച്ചതിന് ശേഷം അസിഡിറ്റി, നെഞ്ചെരിച്ചിൽ, വയറ്റിൽ അസ്വസ്ഥത എന്നിവ ഉണ്ടാകുന്നു. അതിനാൽ നാരങ്ങവെള്ളം എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാൻ കഴിയില്ല. അമിതമായി നാരങ്ങ ഉപയോഗം ഒഴിവാക്കണം, കാരണം ഇത് അസിഡിറ്റിക്ക് കാരണമാകും.

Tags