പപ്പായക്കൊപ്പം ഇലയിലുമുണ്ട് ഗുണം


ആൻ്റിഓക്സിഡൻ്റ് സമ്പന്നം
വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം ഫ്ലേവനോയിഡുകളും പപ്പായ ഇലയിൽ അടങ്ങിയിട്ടുണ്ട്. സമ്മർദ്ദമകറ്റാനും കോശങ്ങളുടെ സംരക്ഷണത്തിനും ഇത് സഹായിക്കുന്നു. സ്ഥിരമായി പപ്പായ നീര് കുടിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, കാൻസർ തുടങ്ങിയ ഗുരുതരമായ രോഗങ്ങളുടെ സാധ്യത കുറയ്‌ക്കും.
tRootC1469263">ദഹനത്തെ മെച്ചപ്പെടുത്തുന്നു
ദഹനപ്രശ്നങ്ങൾ അലട്ടുന്നവർക്ക് മികച്ച ഓപ്ഷനാണ് പപ്പായ ജ്യൂസ്. മലബന്ധം, വയർ വീർക്കൽ, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) പോലുള്ള പ്രശ്നങ്ങളുള്ളവർ പപ്പായ ഇലയുടെ നീര് ശീലമാക്കിക്കോളൂ. കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയ്‌ക്കും ഇത് നല്ലതാണ്.

ഡെങ്കിപ്പനി ചെറുക്കാൻ
ഡെങ്കിപ്പനിയെ ചെറുക്കാൻ പപ്പായ ഇല വെള്ളം വളരെ ഫലപ്രദമാണ്. ഡെങ്കിപ്പനി ബാധിച്ചവരിൽ പെട്ടെന്ന് കുറയുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.
വീക്കം കുറയ്‌ക്കാൻ
പപ്പായ ഇലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡുകളും ഫ്ലേവനോയ്ഡുകളും ശരീരത്തിലെ വീക്കം കുറയ്‌ക്കാൻ സഹായിക്കുന്നു. സന്ധി വേദന, പേശി വേദന അല്ലെങ്കിൽ മറ്റ് വീക്കം സംബന്ധമായ പ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് ഇത് ആശ്വാസമേകും.
കരളിന്റെ ആരോഗ്യത്തിന്
പപ്പായ ഇലയിൽ അടങ്ങിയിരിക്കുന്ന അസറ്റോജെനിൻ കരളിനെ മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കുകയും പ്രവർത്തന ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഒരു കപ്പ് പപ്പായ ഇല ജ്യൂസ് ആഴ്ചയിൽ മൂന്ന് തവണ കുടിക്കാനാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്. ഡോക്ടറെ സമീപിച്ചതിന് ശേഷം മാത്രമേ പപ്പായ ഇല കഴിക്കാവൂ. ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം മാത്രമേ ശീലമാക്കാവൂ.