ജിമ്മിൽ പോകാൻ മടിയാണോ? ഭക്ഷണത്തിലൂടെ തടി കുറയ്ക്കാം


ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പൊണ്ണത്തടി കുറയ്‌ക്കുന്നതിനും കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വിശപ്പ് നിയന്ത്രിച്ച് നിർത്തുന്നതിന് നല്ലതാണ് ചീര. തോരനായോ, കറിയായോ, സലാഡിൽ ഉൾപ്പെടുത്തിയോ ചീര കഴിക്കാം.
അമിതഭാരം നിയന്ത്രിച്ചു നിർത്തുന്നതിൽ പാവയ്‌ക്കയുടെ സ്ഥാനം മുൻനിരയിലാണ്. വെറും വയറ്റിൽ രാവിലെ പാവയ്‌ക്കാ ജ്യൂസ് കുടിക്കുന്നത് പഞ്ചസാരയുടെ അളവ് കുറച്ചു നിർത്തി കുടവയർ കുറയ്‌ക്കുന്നതിന് സഹായിക്കുന്നു. പ്രമേഹം വരാനുള്ള സാധ്യതകളും ഈ പച്ചക്കറി കുറയ്‌ക്കുന്നു.
tRootC1469263">
ധാരാളം പോഷക ഘടകങ്ങളടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. രാത്രി സമയങ്ങളിൽ കാരറ്റും മറ്റ് പച്ചക്കറികളും ഉൾപ്പെടുത്തി സലാഡ് രൂപത്തിൽ മാത്രം കഴിച്ചു കിടക്കുന്നത് വിശപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനും കൊഴുപ്പ് കുറയ്‌ക്കുന്നതിനും സഹായിക്കുന്നു.
