മുഖക്കുരുവിന് ഇതാ പരിഹാരം

tea
tea

ഒന്ന്...

സ്ട്രെസ് അല്ലെങ്കില്‍  മാനസിക പിരിമുറുക്കത്തെ ലഘൂകരിക്കാനും ഉത്കണ്ഠ അകറ്റാനും സഹായിക്കുന്ന ഒന്നാണ് ലാവണ്ടർ ചായ. ശരീരത്തിനും മനസ്സിനും വിശ്രമം നൽകാന്‍ കഴിയുന്ന സവിശേഷ ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.  

രണ്ട്...

ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് ലാവണ്ടര്‍ ചായ. ഇവ പതിവായി കുടിക്കുന്നത് മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും നല്ല ഉറക്കം സമ്മാനിക്കാനും സഹായിക്കും. കിടക്കുന്നതിന് മുന്‍പ് ലാവണ്ടർ ചായ കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.

മൂന്ന്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ലാവണ്ടര്‍ ചായ ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, അസിഡിറ്റി, വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ പ്രശ്നങ്ങളെ തടയാനും ലാവണ്ടര്‍ ചായ കുടിക്കുന്നത് നല്ലതാണ്.

നാല്...

തലവേദന ഉള്ളവര്‍ക്ക് ലാവണ്ടർ ചായ ഒരു ആശ്വാസമാകും. തലവേദനയുടെ പ്രശ്നങ്ങളെ പൂർണ്ണമായും ചെറുത്തു നിർത്താൻ ലാവണ്ടർ ചായ പതിവായി കുടിക്കാം.

അഞ്ച്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ലാവണ്ടര്‍ ചായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.

ആറ്...

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാൽ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. ആന്‍റി ബാക്റ്റീരിയൽ സവിശേഷതകൾ ഉള്ളതിനാൽ മുഖക്കുരുവിന് നല്ലൊരു പ്രതിവിധി കൂടെയാണിത്.

ഏഴ്...

ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും.

Tags