വൈകി കിടന്ന് വൈകി എഴുന്നേൽക്കാറുണ്ടോ? ശ്രദ്ധിക്കണം

sleeping

നല്ല ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് നല്ല ഉറക്കം. എന്നാൽ ഉറങ്ങുന്ന സമയവും എഴുന്നേൽക്കുന്ന സമയവും ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കാറുണ്ട്. രാത്രി വളരെ വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേൽക്കുകയും ചെയ്യുന്ന ശീലമുള്ളവർ വലിയ ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് യുകെ ബയോബാങ്ക് നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ഇത്തരക്കാർക്ക് അകാലമരണത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് ഈ പഠന റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്.

അഞ്ച് ലക്ഷം പേരിലാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഇത്തരക്കാരിൽ നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നവരേക്കാള്‍ മരണസാധ്യത 10 ശതമാനം കൂടുതലാണെന്നും വൈകി ഉറങ്ങുന്നവരില്‍ ഉയര്‍ന്ന തോതില്‍ പ്രമേഹവും മാനസികവും നാഡീവ്യൂഹ സംബന്ധവുമായ പ്രശ്നങ്ങളും ഉണ്ടാകുമെന്നും കണ്ടെത്തി.
 

Tags