വെണ്ടക്ക പതിവായി കഴിക്കൂ , ഗുണങ്ങൾ പലതാണ്
വെണ്ടക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുന്നു. വെണ്ടക്കയിലെ നാരുകളുടെ ഉള്ളടക്കം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പോളിഫെനോള്‍, ഫൈബര്‍ തുടങ്ങിയ സംയുക്തങ്ങള്‍ വെണ്ടക്കയില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവര്‍ക്കും പ്രമേഹ സാധ്യതയുള്ളവര്‍ക്കും ഇത് ഗുണം ചെയ്യും.
വെണ്ടക്ക കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇവയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്,. രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും സംരക്ഷിക്കുന്നു.
നാരുകളുടെ ഉയര്‍ന്ന ഉള്ളടക്കം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.അസ്ഥികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.വിറ്റാമിന്‍ സി, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ അസ്ഥികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.