ഉപ്പിൻ്റെ ഈ ഉപയോഗങ്ങളും അറിഞ്ഞിരിക്കൂ

salt
salt

കട്ടിങ് ബോർഡും കത്തിയും വൃത്തിയാക്കാൻ

അൽപം നാരങ്ങ നീരിലേയ്‌ക്കോ വിനാഗിരിയിലേയ്‌ക്കോ കുറച്ച് ഉപ്പ് ചേർക്കാം. ഇത് കറ പിടിച്ച കട്ടിങ് ബോർഡ്, സിങ്ക്, കൗണ്ടർ ടോപ്പ് എന്നിവ വൃത്തിയാക്കാൻ ഉപയോഗിക്കാം.

പാനിലെ കറ നീക്കം ചെയ്യാൻ

കരിഞ്ഞു പിടച്ച പാനിലേയ്ക്ക് ഉപ്പ് വിതറാം. ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകാം. ശേഷം തണുത്ത വെള്ളം ഒഴിച്ച് കഴുകി കളയാം.

tRootC1469263">

കാപ്പിയുടെ കറ നീക്കം ചെയ്യാൻ

ചെറുചൂടുള്ള വെള്ളത്തിലേയ്ക്ക് അൽപം ഉപ്പ് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം. കപ്പിലും ഗ്ലാസിലും പിടിച്ചിരിക്കുന്ന കറകൾ നീക്കം ചെയ്യാൻ ഇതുപയോഗിച്ച് സ്ക്രബ് ചെയ്യാം.

മൗത്ത് വാഷ്

ചെറുചൂടുള്ള വെള്ളത്തിലേയ്ക്ക് ഉപ്പും പെപ്പർമിൻ്റ് പോലെയുള്ള എസെൻഷ്യൽ ഓയിലും ചേർക്കാം. ഇത് റിഫ്രഷിങ് മൗത്ത് വാഷാണ്.
ഷൂവിലെ ദുർഗന്ധം അകറ്റാൻ

ഷൂവിനുള്ളിൽ കുറച്ച് ഉപ്പ് വിതറി അൽപ സമയം മാറ്റി വയ്ക്കാം. ഉപയോഗിക്കുന്നതിനു മുമ്പ് ഉപ്പ് കളയാം. 

Tags