വിട്ടുമാറാത്ത മുട്ടുവേദന ഈ രോഗത്തിന്റെ ലക്ഷണമോ?

google news
knee

പലപ്പോഴും വേദനകളും മറ്റ് ലക്ഷണങ്ങളുമൊക്കെ അനുഭവപ്പെടുമ്പോൾ നിസ്സാരമായി തള്ളിക്കളയുന്നവർ ഏറെയാണ്. ഡോക്ടർമാർ വിദ​ഗ്ധ പരിശോധന ആവശ്യപ്പെട്ടാൽ പോലും  നിരാകരിക്കുന്നവരാണ് നമ്മളിൽ പലരും .

എല്ലാ പ്രായക്കാരെയും ബാധിക്കുന്ന ഒരു സാധാരണ പരാതിയാണ് മുട്ടുവേദന.  തരുണാസ്ഥി പൊട്ടിയതുപോലുള്ള പരിക്കുകൾക്ക് മുതൽ പല കാരണങ്ങൾ മുട്ടുവേദനയ്ക്കുണ്ട് . ശാരീരിക അദ്ധ്വാനം, പൊണ്ണത്തടി എന്നിവ മൂലവും മുട്ടുവേദന ഉണ്ടാകാം . സന്ധിവാതം , അണുബാധ എന്നിവയാണ്  കഠിനമായ മുട്ടുവേദന നൽകുന്ന  ചില ആരോഗ്യപ്രശ്നങ്ങൾ .

കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ, ഉപയോഗക്കുറവ്, ഉളുക്ക്  സമ്മർദ്ദം പോലുള്ള പരിക്കുകൾ, പരിമിതമായ സ്ഥലത്ത് ഇരിക്കുക,  ദീർഘനേരം മുട്ടുകുത്തി ഇരിക്കൽ എന്നിവയും അസഹനീയമായ മുട്ട് വേദനയ്ക്ക് കാരണമാകാറുണ്ട് .

knee pain

 സന്ധിയിലുണ്ടാകുന്ന തേയ്മാനം, മുട്ടിന്‍റെ ഘടനയില്‍ മാറ്റം വന്നാല്‍, അമിത വണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍, പതിവായി ഹൈ ഹീല്‍സ് ധരിക്കുന്നത്,  വ്യായാമക്കുറവ്, ജീവിത ശൈലിയിലെ മാറ്റങ്ങള്‍ തുടങ്ങിയവയും  മുട്ടുവേദനയ്ക്ക് കാരണമാകാറുണ്ട് . ഇതിനു കാരണം കണ്ടെത്തി ചികിത്സ തേടുകയാണ് വേണ്ടത്. 

കാൽമുട്ടിലും ബോണ്‍ ക്യാന്‍സര്‍ അഥവാ അസ്ഥി ക്യാന്‍സര്‍ ഉണ്ടാകാം. ഇതിന്‍റെ ഭാഗമായും മുട്ടു വേദന വരാം.  അസ്ഥിയിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരാൻ തുടങ്ങുമ്പോൾ സംഭവിക്കുന്ന അപൂർവ തരം അർബുദമാണ് ബോൺ ക്യാൻസർ.

കാൽമുട്ടിലെ ബോണ്‍ ക്യാന്‍സര്‍ മൂലം ചിലരില്‍  മുട്ടു വേദനയുണ്ടാകാം, ചിലരില്‍ കാൽമുട്ടിൽ ഒരു മുഴയോ പിണ്ഡമോ കാണപ്പെടാം. എന്നുകരുതി എല്ലാ മുട്ടുവേദനയും ക്യാന്‍സറിന്‍റെ അല്ല. വേദന ഏത് തരത്തിലുള്ളതായാലും എത്രയും പെട്ടന്ന് ചികിത്സ തേടുന്നതാണ് ഉത്തമം . 

Tags