കാൽമുട്ട് വേദന ഒഴിവാക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും
കാൽമുട്ടുകളുടെ ആരോഗ്യത്തിന് ജീവിതശെെലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉയർന്ന ബോഡി മാസ് ഇൻഡക്സ് (BMI) കാൽമുട്ട് സന്ധികളിൽ സമ്മർദ്ദം ഗണ്യമായി വർദ്ധിപ്പിക്കുകയും തേയ്മാനത്തിന് ഇടയാക്കുകയും ചെയ്യും. 30 കളിലും 40 കളിലും കാൽമുട്ട് വേദന തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
tRootC1469263">ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വീക്കം കുറയ്ക്കാനും അസ്ഥികളുടെയും സന്ധികളുടെയും ശക്തിയെ പിന്തുണയ്ക്കാനും ഇവ സഹായിക്കുന്നു.
ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളിൽ കാൽമുട്ടിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. അവയിൽ കാൽസ്യം, വിറ്റാമിൻ കെ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ ഇവ എല്ലുകളെ ബലമുള്ളതാക്കുന്നു.
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ സിട്രസ് പഴങ്ങൾ കാൽമുട്ടിനെ സംരക്ഷിക്കാനും പോഷിപ്പിക്കാനും സഹായിക്കുന്നു. കാൽമുട്ടിന് ചുറ്റുമുള്ള തരുണാസ്ഥി, ലിഗമെന്റുകൾ, ടെൻഡോണുകൾ എന്നിവയുടെ വഴക്കവും ശക്തിയും നിലനിർത്താൻ സഹായിക്കുന്ന ഒരു പ്രോട്ടീനായ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി നിർണായകമാണ്.
ബദാം, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ എന്നിവ ആരോഗ്യകരമായ കൊഴുപ്പുകൾ (ഒമേഗ-3 ഉൾപ്പെടെ), മഗ്നീഷ്യം, കാൽസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ നൽകുന്നു - ഇവയെല്ലാം അസ്ഥികളുടെയും സന്ധികളുടെയും ആരോഗ്യത്തിന് സഹായകരമാണ്.
പയർവർഗ്ഗങ്ങൾ അസ്ഥികൾക്കും സന്ധികൾക്കും ആവശ്യമായ പോഷകങ്ങൾ നൽകുന്നു. ബീൻസ്, പയർ പോലുള്ളവ പ്രോട്ടീൻ, നാരുകൾ, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കൾ നൽകുന്നു.
ഒലീവ് ഓയിലിലെ ആരോഗ്യകരമായ കൊഴുപ്പുകളും പോളിഫെനോളുകളും സന്ധികളുടെ കാഠിന്യം കുറയ്ക്കാനും മൊത്തത്തിലുള്ള സന്ധികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
.jpg)


