കിടിലനാണ് കിവി

kiwi
kiwi

വിറ്റാമിന്‍ സി, കെ, ഇ എന്നു തുടങ്ങി ഫോളേറ്റ്, പൊട്ടാസ്യം, ഫൈബര്‍ റിച്ചായ കിവി, കാന്‍സറിനെ വരെ ചെറുക്കാന്‍ കഴിയുന്ന ഫലമാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ചൈനീസ് ഗൂസ്‌ബെറിയെന്നും അറിയപ്പെടുന്ന കിവി. ഉറക്കമില്ലായ്മ ഒരു പ്രശ്‌നമാണെങ്കിലും അതിനും പരിഹാരം കാണാന്‍ കിവിക്ക് കഴിയും. അതായത് ഉറക്കമില്ലായ്മ മുതല്‍ കാന്‍സര്‍ വരെ തുരത്താന്‍ ഈ കുഞ്ഞന്‍ പഴയത്തിന് കഴിയും. ശ്വാസകോശാര്‍ബുദം, വയറ്റിലെ കാന്‍സര്‍, സ്തനാര്‍ബുദം എന്നിവയെ ചെറുക്കാന്‍ കിവി സഹായിക്കുമെന്നാണ് പഠനം.

tRootC1469263">


ന്യൂസിലാന്‍ഡില്‍ നിന്ന് കടല്‍ കടന്നെത്തിയ കിവി രുചികൊണ്ടും നമ്മളെ കീഴ്‌പ്പെടുത്തും. സ്മൂത്തി, ജ്യൂസ്, സാലഡ്, ഡിസേര്‍ട്ട് എന്നിവയിലെല്ലാം ഇപ്പോള്‍ കിവി പ്രധാന താരമാണ്. സെറോടോണിന്‍, ഫോളേറ്റ് പോഷകങ്ങളുള്ളതിനാല്‍ ഉറക്കം ലഭിക്കാന്‍ കിവി കഴിക്കാം. ക്രമരഹിതമായ ഉറക്കം തടയാന്‍ കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രണ്ട് കിവികള്‍ കഴിക്കുന്നത് നല്ലതാണത്രേ.


ധമനികളില്‍ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഇതോടെ ഹൃദയാരോഗ്യവും മെച്ചപ്പെടും. ധാരാളം നാരുകള്‍ അടങ്ങിയ കിവി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ എന്‍സൈമുകള്‍ ദഹന പ്രശ്‌നങ്ങള്‍ അകറ്റം. കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നതിനും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും കിവി ഗുണകരമാണ്.

Tags