വൃക്കരോഗങ്ങള്‍ അലട്ടുന്നുവോ? എങ്കിൽ ഈ മാര്‍ഗ്ഗങ്ങള്‍ ശീലമാക്കു...

google news
kidney


ജീവിതശൈലിയും ഭക്ഷണക്രമങ്ങളും കിഡ്നി രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. വിദഗ്ധാഭിപ്രായപ്രകാരം 30 വയസിന് ശേഷമുള്ള ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും മനുഷ്യശരീരത്തിലെ വൃക്കകളുടെ പ്രവര്‍ത്തനം കുറയുമെന്നാണ് പറയുന്നത്.

എന്നാല്‍ ജീവിതരീതിയിലെ ചില മാറ്റങ്ങളും ശരിയായ ഭക്ഷണക്രമവും പാലിച്ചാല്‍ നമ്മുടെ വൃക്കകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാവുന്നതാണ്. അതിനായുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാണ്…

ധാരാളം വെള്ളം കുടിക്കണം

ശരീരത്തിലെ മാലിന്യങ്ങളെ അരിച്ചുമാറ്റുന്ന ധര്‍മ്മം നിര്‍വ്വഹിക്കുന്ന അവയവമാണ് വൃക്കകള്‍. ഇവയുടെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമാണ്. വൃക്കകളില്‍ നിന്ന് വിഷാംശം പുറന്തള്ളാന്‍ വെള്ളം ധാരാളം കുടിക്കുക.

വേദനസംഹാരികളുടെ ഉപയോഗം

വേദന സംഹാരി ഗുളികകളുടെ അമിത ഉപയോഗം വൃക്കകളുടെ ആരോഗ്യത്തെ തകരാറിലാക്കും. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ഭക്ഷണത്തില്‍ ഇലക്കറികള്‍ ശീലമാക്കുക

ദൈനംദിന ഭക്ഷണക്രമത്തില്‍ ഇലക്കറികള്‍ ധാരാളം കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. അതേസമയം അധികം എരിവും മസാലയുമടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയും വേണം. കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ കാപ്പി ഒഴിവാക്കണം. എള്ളടങ്ങിയ ആഹാരം കഴിക്കാവുന്നതാണ്.

ലഹരി വസ്തുക്കളുടെ ഉപയോഗം

അമിതമായ പുകവലിയും മദ്യപാനവും വൃക്കകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍ അവ ഒഴിവാക്കുക.

മാനസിക പിരിമുറുക്കം, സ്ട്രെസ്

സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയും വൃക്കകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ അവ കുറയ്ക്കാനായി വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയോ മറ്റ് വിനോദങ്ങള്‍ ശീലമാക്കുകയോ ചെയ്യണം.


 

Tags