മാവ് പുളിപ്പിക്കാന്‍ വെക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
അരിയും ഉഴുന്നും അരയ്ക്കുമ്പോള്‍ തണുത്ത വെള്ളം ഉപയോഗിക്കുന്നതിന് പകരം ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുക. ചെറുചൂടുള്ള വെള്ളം പുളിപ്പിക്കല്‍ വേഗത്തിലാക്കും.
മാവില്‍ ഉഴുന്നിനും അരിക്കുമൊപ്പം കുറച്ച് ഉലുവ ചേര്‍ക്കുന്നത് ദോശയുടേയും ഇഡ്ഡലിയുടേയും രുചി വര്‍ധിപ്പിക്കും,
tRootC1469263">കുതിര്‍ത്ത അവില്‍ അല്ലെങ്കില്‍ ഒരു പിടി ചോറ് മാവ് അരയ്ക്കുമ്പോള്‍ ചേര്‍ക്കാം. ഇത് ഇഡ്ഡലിയും ദോശയും മൃദുവാകാന്‍ സഹായിക്കും.
ഒരു സ്പൂണ്‍ തൈര് മാവില്‍ ചേര്‍ക്കുന്നത് ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കും.
പുളിപ്പിക്കലിന് ചൂട് അനിവാര്യമാണ്. മാവ് അരച്ച ശേഷം പാത്രം കട്ടിയുള്ള തുണിയില്‍ പൊതിഞ്ഞോ, ചൂടുള്ള ഉപകരണത്തിന് സമീപമോ, അല്ലെങ്കില്‍ ഓഫ് ചെയ്ത ഓവനില്‍ ലൈറ്റ് ഓണ്‍ ചെയ്‌തോ സൂക്ഷിക്കുക.
ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ പുളിപ്പിക്കല്‍ വേഗത്തില്‍ നടന്നേക്കാം. 6-8 മണിക്കൂറിന് ശേഷം മാവ് പൊങ്ങിയിട്ടുണ്ടെങ്കില്‍ ഉടന്‍ ഫ്രിഡ്ജില്‍ വെക്കുക.
വളരെ മുറുക്കി അടച്ചും തുറന്നും മാവ് സൂക്ഷിക്കരുത്. ചെറിയ രീതിയില്‍ തുറന്നുവെക്കുന്നത് നന്നാവും.
മാവ് പുളിപ്പിച്ച ശേഷം ഉടന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇത് ബാക്ടീരിയ പ്രവര്‍ത്തനം തടയുകയും രുചി 2 ദിവസത്തേക്ക് സ്ഥിരമായി നിലനിര്‍ത്തുകയും ചെയ്യും.
മഴക്കാലത്ത് വലിയ അളവില്‍ മാവ് സൂക്ഷിക്കുന്നത് ഒഴിവാക്കുക. 1-2 തവണത്തേക്ക് ആവശ്യമായ മാവ് മാത്രം തയ്യാറാക്കുക. ഇത് കേടാകുന്നതിന്റെ സാധ്യത കുറയ്ക്കുകയും പുളിപ്പിക്കല്‍ പ്രക്രിയ എളുപ്പമാക്കുകയും ചെയ്യും.
.jpg)


