മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

egg


മുട്ട എങ്ങനെ പാകം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് ശരീരത്തിന് അതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നത്. രുചിയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കി പാചകം ചെയ്യുമ്പോള്‍ മുട്ടയിലെ പോഷകാംശം നഷ്ടപ്പെടാനിടയുണ്ട്.. ഭൂരിഭാഗം ആളുകള്‍ക്കും ദിവസം രണ്ട് മുട്ട മഞ്ഞക്കരു ഉള്‍പ്പടെ കഴിക്കുന്നത് ഗുണകരമാണ്. മുട്ടയുടെ കൊളസ്ട്രാള്‍ ഭീതിയെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്.എന്നാല്‍ അത്തരം ഭീതിയെക്കുറിച്ച് ആശങ്കവേണ്ട എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

    അല്‍പം മഞ്ഞളും കുരുമുളകുപൊടിയും ചേര്‍ത്ത് മുട്ട കഴിക്കുന്നത് ശരീരത്തിന് നീര്‍വീക്കം തടയാനുള്ള ഗുണങ്ങള്‍ നല്‍കുന്നു.
    മുട്ടയില്‍ ഉപ്പ് ചേര്‍ക്കാം. പക്ഷേ അല്‍പ്പം മാത്രം ചേര്‍ക്കുന്നതാണ് ഗുണകരം. മാത്രമല്ല മുട്ടയോടൊപ്പം പാഴ്‌സലി, ഒറിഗാനോ പോലുള്ള ഹെര്‍ബ്‌സ് ചേര്‍ക്കുന്നത് രുചിയും ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും വര്‍ധിപ്പിക്കും.
    തക്കാളി, ഉള്ളി, കൂണ്‍ തുടങ്ങിയ പച്ചക്കറികള്‍ മുട്ടയില്‍ ചേര്‍ക്കുന്നത് കുടലിലെ സൂക്ഷ്മാണുക്കള്‍ക്ക് ആവശ്യമായ ആന്റി ഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും നല്‍കുന്നു.

മുട്ടയോടൊപ്പം കഴിക്കരുതാത്ത ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങള്‍ ചിലതിനൊപ്പം കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. ദഹന പ്രശ്‌നങ്ങള്‍, ഓക്കാനം, ഉദരരോഗങ്ങള്‍ ഇവയ്‌ക്കെല്ലാം കാരണമാവുകയും ചെയ്യും. മുട്ടയുടെ കാര്യത്തിലും കാര്യം വിപരീതമല്ല.മുട്ട കഴിക്കുന്നതിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. അവ ഏതൊക്കെയാണെന്നറിയാം.

    ഓറഞ്ച്, ചെറുനാരങ്ങ, മുന്തിരി ഇവയൊന്നും മുട്ടയ്‌ക്കൊപ്പം കഴിക്കരുത്.
    'സെറീയല്‍സ്' അഥവാ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം മുട്ട കഴിക്കുന്നത് ആരോഗ്യകരമല്ല.
    മുട്ടയും റെഡ് വൈനും ഒരുമിച്ച് കഴിക്കരുത്. മുട്ടയുടെ രുചിയും റെഡ് വൈനിലെ ടാനും ചേര്‍ന്ന് അസുഖകരമായ രുചി ഉണ്ടാകും.
    മദ്യത്തോടൊപ്പം മുട്ട കഴിക്കരുത്. പച്ച മുട്ട ബാക്ടീരിയല്‍ അണുബാധക്ക് കാരണമാകുന്നതിനാലാണ് ഇങ്ങനെ പറയുന്നത്.
    തൈരും മുട്ടയും ഒരുമിച്ച് കഴിക്കരുത്.
    അച്ചാറിനൊപ്പം മുട്ട കഴിക്കരുത്.
    മുട്ടയും സോയാമില്‍ക്കും ഒരുമിച്ച് കഴിക്കരുത്. ഇവ രണ്ടും പ്രോട്ടീന്‍ സമ്പുഷ്ടമായതിനാല്‍ ശരീരത്തില്‍ പ്രോട്ടീന്റെ അളവ് കൂടും.
    മുട്ടയും ചായയും ഒരുമിച്ച് കഴിക്കുന്നത് അപകടമാണ്. കാരണം മുട്ടയുടെ പോഷകഗുണത്തെ ടാനിനുകള്‍ തടയുന്നു. ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍ അസിഡിറ്റിയും ഗ്യാസ്ട്രബിളും ഉണ്ടാകുന്നു.
 

Tags