അത്ഭുത ഗുണമുള്ള കരിഞ്ചീരകം

google news
karinjeerakam

 

കരിഞ്ചീരകത്തിന് മനുഷ്യ ശരീരത്തിന് പ്രകൃത്യാലുള്ള രോഗ പ്രതിരോധ ശക്തിയെ നിലനിര്‍ത്താനും ദൃഢീകരിക്കാനും കഴിയുമെന്ന് അനിഷേധ്യാമാം വണ്ണം തെളിയിക്കപ്പട്ടിട്ടുണ്ട് . മനുഷ്യ ശരീരത്തിലെ മുഴുവന്‍ വ്യവസ്തകളുമായും ഈ രോഗപ്രതിരോധ ശേഷി നേരിട്ടോ അല്ലാതയോ ബന്ധപെട്ടിരിക്കുന്നതിനാല്‍ നിങ്ങളുടെ ശരീരത്ത ഏതൊരു രോഗം കടന്നാക്രമിക്കുമ്പാഴും ശരീരത്തിന്റെ മൊത്തം പ്രതിരോധ ശേഷിയെ തന്നയാണ് ബാധിക്കുന്നത്. വൈറസ്, ബാക്ടീരിയ, ഫംഗസുകള്‍, പരോപജീവികള്‍ തുടങ്ങിയ സൂക്ഷമ രോഗാണുക്കളും കീടങ്ങളും ശരീരത്തിന്റെ
ഏതെങ്കിലും ഭാഗത്തയോ വ്യവസ്ഥയെയോ ബാധിക്കുന്നതിലൂടെയാണ് നമ്മുടെ മിക്ക ആരോഗ്യ പ്രശ്നങ്ങളും ആരംഭിക്കുന്നത്. ആധുനിക മരുന്നുകളുടെ ഉപോയഗത്തിലൂടെ ഓരോ രോഗലക്ഷണങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ചികിത്സയാണ് നല്‍കുന്നത്.

 

ആള്‍ക്കഹോള്‍ പോലുള്ള നാശകാരികളായ ഘടകങ്ങള്‍ ഉള്‍കൊള്ളുന്നതും കൃത്രിമ രാസപദാര്‍ത്ഥങ്ങള്‍ ചെര്‍ത്തുണ്ടാക്കുന്നതാണ് ഈ മരുന്നുകള്‍. എന്നാല്‍ കരില്‍ഞ്ചീരക ചികിത്സ ശരീരത്ത ഒരൊറ്റ ഏകകമായി കൈകൊള്ളുന്നതും രോഗത്തിന്റെ അടിസ്ഥാന കാരണത്തോടുള്ള ഫലപ്രദമായ പോരാട്ടവുമാണ്. കരിഞ്ചീരകം മനുഷ്യ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷികുണ്ടാകുന്ന ദുര്‍ബലമോ ശകതമോ ആയ പ്രതിപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. പഴക്കമേറിയ രോഗങ്ങള്‍ക്കും അലര്‍ജിക്കും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന രോഗല്‍ങ്ങള്‍ക്കുമെല്ലാം കരിഞ്ചീരകം ഉത്തമമായ ഔഷധമാണ്.ശരീര പോഷണത്തയും ദഹന പ്രക്രിയയെയും ഇത് ശക്തിപെടുത്തുകയും രക്തത്തില്ലെ പഞ്ചസാരയുടെ അളവ് കുറക്കുകയും ചെയ്യുന്നു. ദഹനേന്ദ്രിയങ്ങളിലും കുടലുകളിലും വളരുന്ന വിരകളെയും പരാന്ന ജീവികളെയും ഇത് പുറം തള്ളുന്നു. ശ്വാസനാള വീക്കം ചുമ എന്നിവയ്ക്ക് ശമനമുണ്ടാക്കുകയും ശരീരത്തിന്റെ പൊതുവായ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സ്ത്രീകളുടെ ആര്‍ത്തവ പ്രശ്നങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്നു.

പ്രസവാന്തരം മുലപ്പാലിന്റെ അളവ് കൂട്ടുകയും ഒഴുക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. (എന്നാല്‍ ഗര്‍ഭിണികള്‍ കരിംജീരകം ഉപയോഗിക്കരുത്.) വേഗതയാര്‍ന്ന ഊര്‍ജ്ജദായകമായും ബീജവര്‍ദ്ധനവിനും നാഡീവ്യവസ്ഥക്ക് ശാന്തത നല്‍കാനും മുടി വളര്‍ച്ചക്കും മുടികൊഴിച്ചില്‍ തടയാനും ഇത് ഉപകരിക്കുന്നു. തൊലിപ്പുറമെ ചുളിവുകള്‍ ഉണ്ടാക്കുന്നത് തടയുന്ന ചര്‍മ്മൗഷധമായും ഇത് ഉപയോഗിക്കുന്നു. കരിഞ്ചീരകത്തിന്റെ ഉപയോഗവും ഫലപ്രാപ്തിയും വിശദീകരിക്കാന്‍ ഇനിയും ഏറെയുണ്ട്.
നൂറ്റാണ്ടുകളായി കരിഞ്ചീരകവും കരിഞ്ചീരക തൈലവും ഏഷ്യ, ആഫ്രിക്ക, മദ്ധ്യ വിദൂര പൗരസ്തൃ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വര്‍ദ്ധനവിനും രോഗപ്രതിരോധത്തിനും ഫലപ്രദമായ ഔഷധമായി ഉപോയഗിച്ചു വരുന്നു. ശ്വാസകോശ രോഗങ്ങള്‍, വയറിനെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങള്‍ , കിഡ്നീ, കരള്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്ന മരുന്നായും പൊതുവായ ആരോഗ്യ വര്‍ദ്ധനവിനും ഉപയോഗിക്കുന്നു. കരിഞ്ചീരകത്തിന്റെ ആഗോള തലത്തില്‍ തന്നെ നിലനില്‍ക്കുന്ന ചില പരമ്പരാഗത ചികിത്സാ രീതികളാണ് താഴെ വിവരിക്കുന്നത്.
1.ആസ്തമയും ശ്വസനേന്ദ്രിയ രോഗങ്ങളും
ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ചൂടുവെള്ളത്തില്‍ കലര്‍ത്തി ദിവസം ഒരു നേരം കഴിക്കുക. രാത്രി കരിഞ്ചീരക തൈലം നെഞ്ചില്‍ തടവുന്നതും തിളക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്നതും ഏറെ ഉത്തമമാണ്.
2.മുതുകു വേദനയും വാത സംബന്ധമായ പ്രശ്നങ്ങുളും (മധ്യപൗരസ്തൃ രാജ്യങ്ങളിലും മലായ് ദ്വീപിലും പ്രയോഗത്തിലുള്ളത്)
അല്പം കരിഞ്ചീരകതൈലം മിതമായ അളവില്‍ ചൂടാക്കി വേദനയുള്ള ഭാഗത്ത് തടവുക. ഒരു സ്പൂണ്‍ കഞ്ചീരക തൈലം തേനില്‍ ചേര്‍ത്ത് രണ്ടു നേരം കഴിക്കുന്നതും ഉത്തമമാണ്.
3.വയറിളക്കം
ഒരു കപ്പ് തൈരില്‍ ഒരു ടീസ്പൂണ്‍ കരിഞ്ചീരകതൈലം ചേര്‍ത്തു കഴിക്കുക. രോഗ ലക്ഷണങ്ങള്‍ അവസാനിക്കുന്നത് വരെ ദിവസവും രണ്ടു നേരം കഴിക്കണം.
4.പ്രമേഹം
ഒരു കപ്പ് കട്ടന്‍ചായയില്‍ 2.5 മി.ലി കരിഞ്ചീരകതൈലം ചേര്‍ത്ത് ദിവസം രണ്ട് നേരം കഴിക്കുക. പഞ്ചസാരയും എണ്ണയില്‍ പൊരിച്ചതും വര്‍ജ്ജിക്കണം.
5.തൊണ്ടവരള്‍ച്ച
ഒരു ടീസ്പൂണ്‍ തൈലം ചൂട് വെള്ളത്തില്‍ കലര്‍ത്തി രണ്ടു നേരം കഴിക്കുക. നെഞ്ചും പുറവും തൈലം പുരട്ടി തടവുന്നതും നല്ലതാണ്.
6.കടുത്ത പനി
ഒരു ടീസ്പൂണ്‍ കരിഞ്ചീരക തൈലം ഒരു ഗ്ലാസ് നാരങ്ങാ നീരില്‍ ചേര്‍ത്ത് ദിവസം രണ്ടു നേരം കഴിക്കുക. രോഗ ലക്ഷണങ്ങള്‍ നീങ്ങുന്നത് വരെ ഈ ചികിത്സ തുടരണം.
7.തലവേദന
നെറ്റിയിലും ചെവിയരികില്‍ മുഖത്തിന്റെ ഇരു പാര്‍ശ്വങ്ങളിലും കരിഞ്ചീരകത്തൈലം കൊണ്ട് തടവുകയും തലക്ക് കെട്ടിടുകയും ചെയ്യുക. രാവിലെ വെറും വയറ്റില്‍ ഒരൂ സ്പൂണ്‍ കരിഞ്ചീരകത്തൈലം കഴിക്കുകയും ചെയ്യാം.
8.പൊതുവായ ആരോഗ്യ വര്‍ദ്ധനവിന്
ദിവസവും ഒരു ടീസ്പൂണ്‍ തൈലം 2 സ്പൂണ്‍ ശുദ്ധ തേനില്‍ ചേര്‍ത്തു രണ്ടു നേരം കഴിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ എറെ സഹായിക്കും.
9.ചര്‍മ്മ സംരക്ഷണത്തിന്
കരിഞ്ചീരക തൈലവും ഒലീവെണ്ണയും ഓരോ ടേബിള്‍ സ്പൂണ്‍ വീതം എടുത്ത് മിക്സ് ചെയ്ത് മുഖത്ത് നന്നായി പുരട്ടിയ ശേഷം ചുരുങ്ങിയത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
10.രക്ത സമ്മര്‍ദ്ധവും പിരിമുറുക്കവും കുറക്കാന്‍
ദിവസേന കാലത്ത് പ്രാതലിനൊപ്പം ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഏതെങ്കിലും ഹലാലായ പാനീയത്തോടൊപ്പം ചേര്‍ത്ത് കഴിക്കുക. ഒരിതള്‍ വെള്ളുള്ളിയും തിന്നുന്നത് ഉത്തമം.
ശരീരം മുഴുവന്‍ കരിഞ്ചീരക തൈലം പുരട്ടിയ ശേഷം സണ്‍ബാത്ത് നടത്തുക (വെയില്‍കായുക). മുമ്മൂന്നു ദിവസങ്ങല്‍ ഇടവിട്ട് അരമണിക്കൂര്‍ വീതം ഒരു മാസക്കാലം തുടര്‍ച്ചയായി ചെയ്താല്‍ ഫലസിദ്ധി ലഭിക്കും.
11.ക്ഷീണവും അലസതയും മാറാന്‍
ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഒരു ഗ്ളാസ്സ് ശൂദ്ധമായ ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങ ജ്യൂസിലോ തേനിലോ ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുക. പത്തുദിവസം തുടര്‍ച്ചയായി ചെയ്യുക.
12.ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍
ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം 100 മി.ഗ്രാം തിളപ്പിച്ച കര്‍പ്പൂര തുളസിയില്‍ കലര്‍ത്തി ചുരുങ്ങിയത് 15 ദിവസം കഴിക്കുക.
13.പേശീവേദനകള്‍ക്ക്
വേദനയുള്ള ഭാഗത്ത് തൈലം കൊണ്ട് തടവുക. ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ശുദ്ധമായ ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങാ ജ്യൂസിലോ ചേര്‍ത്ത് കഴിക്കുന്നതും ഗുണകരമാണ്.
14.കടുത്ത മനസ്സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ ഒരു കപ്പ് ചായയിലോ കാപ്പിയിലോ ഒരു സ്പൂണ്‍ കരിഞ്ചീരകത്തൈലം ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിക്കുക.
15.ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഒരു സ്പൂണ്‍ കരിഞ്ചീരകത്തൈലം ഒരു സ്പൂണ്‍ ഒലീവെണ്ണയില്‍ കലര്‍ത്തി ഭക്ഷണത്തിന് ശേഷം കഴിക്കുക.
16.ഉറക്കക്കുറവിന് ഒരു ടാബിള്‍ സ്പൂണ്‍ കരിഞ്ചീരകത്തൈലം തേനില്‍ കലര്‍ത്തി ഏതെങ്കിലും ചുടുപാനിയത്തില്‍ കലര്‍ത്തി വൈകുന്നെരം കഴിക്കുക.
17.മഞ്ഞപ്പിത്തം
ഒരു കപ്പ് പാലില്‍ 2.5 മി.ലി കരിഞ്ചീരക തൈലം കലര്‍ത്തി ദിവസം രണ്ടു നേരം കഴിക്കുക. (ഒന്ന് കാലത്തും ഒന്ന് രാത്രി ഭക്ഷണത്തിന് ശേഷവും).
18.വയറെരിച്ചില്‍
ഒരു കപ്പ് മുസ്സമ്പി ജൂസില്‍ 2.5 മി.ലി ജീരക തൈലം കാലത്ത് വെറും വയറ്റിലും രാത്രി ഉറങ്ങുന്നതിനു മുമ്പും കഴിക്കുക. പത്ത് ദിവസം ചികിത്സ തുടരുക. ലഹരി വസ്തുക്കളും മുളകുചേര്‍ത്തതോ പുളിച്ചതോ ആയ സാധനങ്ങളും പൂര്‍ണ്ണമായും വര്‍ജ്ജിക്കുക.
19.പൊണ്ണത്തടി കുറക്കാന്‍
5 മി.ലി കരിഞ്ചീരക തൈലം രണ്ടു സ്പൂണ്‍ തേനില്‍ ചേര്‍ത്ത് ഇളം ചൂട് വെള്ളത്തില്‍ ദിവസം രണ്ട് നേരം കഴിക്കുക. അരി ഭക്ഷണം ഒഴിവാക്കുക.
20.സോറിയാസിസ്
6 ചെറുനാരങ്ങ ജ്യൂസാക്കിയെടുത്ത് 50 ഴാ കരിഞ്ചീരക തൈലം ചേര്‍ത്ത് രോഗബാധയുള്ള സ്ഥലത്ത് പുരട്ടുക.
21.കൈകാല്‍ വിണ്ട് കീറല്‍ (രക്തസ്രാവത്തോടൊപ്പം)
ഒരു ഗ്ളാസ്സ് മുസ്സമ്പി ജ്യൂസില്‍ 2.5 മി.ലി കരിഞ്ചീരകത്തൈലം കലര്‍ത്തി ദിവസം രണ്ട് നേരം (കാലത്ത് വെറും വയറ്റിലും രാത്രി ഉറങ്ങാന്‍ നേരവും) കഴിക്കുക. കോഴിയിറച്ചി, മുട്ട, വഴുതനങ്ങ എന്നിവ ഒഴിവാക്കുക. കരിഞ്ചീരകത്തില്‍ നിന്നുണ്ടാക്കിയ ഓയിന്‍മെന്റും ഉപയോഗിക്കാം.
22.രക്തക്കുറവും വിളര്‍ച്ചയും
ഒരു കൊളുന്ത് പൊതീന ഇല വെള്ളത്തില്‍ തിളപ്പിച്ച ഒരു കപ്പ് ജ്യൂസെടുത്ത് 2.5 മി.ലി കരിഞ്ചീര തൈലം ചേര്‍ത്ത് കാലത്തും വൈകുന്നേരവും കഴിക്കുക. തൈര് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 21 ദിവസം ചികിത്സ തുടരുക.
23.പൈല്‍സ്, മലബന്ധം
2.5 മി.ലി കരിഞ്ചീര തൈലം ഒരു കപ്പ് കരിഞ്ചായയില്‍ ചേര്‍ത്ത് കാലത്ത് വെറും വയറ്റിലും രാത്രിയും കഴിക്കുക. ചൂടുള്ളതും മസാല ചേര്‍ത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
24.ലൈംഗികാവയവങ്ങളിലെ നീര്‍വീക്കം
ആദ്യം സോപ്പ് വെള്ളം കൊണ്ട് തേച്ച് കഴുകി ഉണങ്ങിയ ശേഷം വീര്‍ത്ത ഭാഗത്ത് അല്പം കരിഞ്ചീരത്തൈലം പുരട്ടുക. അടുത്ത പ്രഭാതം വരെ അത് കഴുകാതിടുക. മൂന്നു ദിവസം ഈ ചികിത്സ തുടരുണം.
25. സ്ത്രീ സഹജ രോഗങ്ങള്‍ (വെള്ളപ്പോക്ക്, അമിത രക്തസ്രാവം, ആര്‍ത്തവത്തോടനുബന്ധിച്ചുണ്ടാവുന്ന വയറു വേദന, മുതുകു വേദന)
രണ്ട് ഗ്ളാസ്സ് വെള്ളത്തില്‍ പൊതീനയിലയിട്ടു തിളപ്പിച്ചെടുത്ത ശേഷം 2.5 മി.ലി കരിഞ്ചീരകതൈലം ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി ഉറങ്ങാന്‍ നേരത്തും കഴിക്കുക. 40 ദിവസം ചികിത്സ തുടരുക. അച്ചാറ്, വഴുതിന, മുട്ട, മാംസം എന്നിവ ഭക്ഷണത്തില്‍ നിന്നു ഒഴിവാക്കുക.
26.കണ്ണ് സംബന്ധമായ അസുഖങ്ങള്‍
കണ്ണ് ചുവപ്പ്, കണ്ണ് തിമിരം, കണ്ണില്‍ നിന്നും എല്ലായ്പോഴും വെള്ളം പോവുക തുടങ്ങി കണ്ണിനുണ്ടാവുന്ന അസുഖങ്ങള്‍ക്ക് ഒരു കപ്പ് ക്യാരറ്റ് ജ്യൂസില്‍ 2.5 മി.ലി കരിഞ്ചീര എണ്ണ കലര്‍ത്തി ദിവസം രണ്ട് നേരം കഴിക്കുക. (രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണത്തിന് ശേഷവും. ചികിത്സ 40 ദിസവം തുടരാം. അച്ചാറ്, വഴുതിന, മുട്ട, മത്സ്യം എന്നിവ ഭക്ഷണത്തില്‍ നിന്നു ഒഴിവാക്കണം.
27.സന്ധിവേദന, വാതം
ഒരു സ്പൂണ്‍ വിനാഗിരി, 2.5 മി.ലി കരിഞ്ചീര തൈലം, രണ്ട് സ്പൂണ്‍ തൈലം എന്നിവ ചേര്‍ത്ത് രാവിലെ പ്രാതലിനു മുമ്പായും രാത്രി ഭക്ഷണ ശേഷവും കഴിക്കുക.
28.കിഡ്നി വേദനക്ക്
250 ഗ്രാം കരിഞ്ചീരപ്പൊടി തേനില്‍ ചാലിച്ച് തയ്യാറാക്കിയ മരുന്നില്‍ നിന്ന് രണ്ട് സ്പൂണെടുത്ത് അരകപ്പ് വെള്ളത്തില്‍ 2.5 മി.ലി കരിഞ്ചീരകത്തൈലം കൂട്ടിച്ചേര്‍ത്ത് ദിവസവും ഒരു നേരം കഴിക്കുക. 21 ദിവസത്തേക്ക് ഈ ചികിത്സ തുടരണം.

Tags