വടക്കൻ മലബാറിലെ ആദ്യത്തെ ഗ്യാസ്‌ട്രോ ഇന്റർവെൻഷണൽ റേഡിയോളജി സെന്റർ കണ്ണൂരിൽ തുടങ്ങി

North Malabar's first Gastro Interventional Radiology Center opens in Kannur

വയറുമായി ബന്ധപ്പെട്ട സങ്കീർണ്ണ രോഗങ്ങൾക്കും ലിവർ ട്യൂമറുകൾക്കും ശസ്ത്രക്രിയകളില്ലാതെ, വേദന കുറഞ്ഞതും മുറിവുകളില്ലാത്തതുമായ ആധുനിക ചികിത്സാ സംവിധാനമാണ് ഗ്യാസ്‌ട്രോ ഇന്റർവെൻഷണൽ റേഡിയോളജി സെന്ററിലൂടെ ലഭ്യമാകുന്നത്. ഡേ കെയർ രീതിയിൽ ചികിത്സ പൂർത്തിയാക്കി അതേ ദിവസം വീട്ടിലേക്ക് മടങ്ങാനാകുന്ന സൗകര്യവും രോഗികൾക്ക് ലഭ്യമാണ്.

 കണ്ണൂർ : ആരോഗ്യരംഗത്ത് പുതിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കി കണ്ണൂർ കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിൽ വടക്കൻ മലബാറിലെ ആദ്യത്തെ ഗ്യാസ്‌ട്രോ ഇന്റർവെൻഷണൽ റേഡിയോളജി സെന്റർ പ്രവർത്തനമാരംഭിച്ചു. വയറുമായി ബന്ധപ്പെട്ട സങ്കീർണ്ണ രോഗങ്ങൾക്കും ലിവർ ട്യൂമറുകൾക്കും ശസ്ത്രക്രിയകളില്ലാതെ, വേദന കുറഞ്ഞതും മുറിവുകളില്ലാത്തതുമായ ആധുനിക ചികിത്സാ സംവിധാനമാണ് ഗ്യാസ്‌ട്രോ ഇന്റർവെൻഷണൽ റേഡിയോളജി സെന്ററിലൂടെ ലഭ്യമാകുന്നത്. ഡേ കെയർ രീതിയിൽ ചികിത്സ പൂർത്തിയാക്കി അതേ ദിവസം വീട്ടിലേക്ക് മടങ്ങാനാകുന്ന സൗകര്യവും രോഗികൾക്ക് ലഭ്യമാണ്.

കരൾ രോഗങ്ങൾ, സിറോസിസ്, ഒബ്സ്ട്രക്ടീവ് ജോണ്ടിസ്, പിത്താശയ സംബന്ധമായ അസുഖങ്ങൾ, ലിവർ ബയോപ്സി തുടങ്ങിയ വിവിധ ചികിത്സകൾ ഇവിടെ വിദഗ്ധരുടെ നേതൃത്വത്തിൽ ലഭ്യമാകും. ഇന്റർവെൻഷണൽ റേഡിയോളജി ഡോക്ടറായ ഡോ. പ്രസാദ് ടി.വി, ഗ്യാസ്‌ട്രോ ഡോക്ടർമാരായ ഡോ. ശ്രീകാന്ത് അപ്പസാനി, ഡോ. ഗൗരവ് ബാബർ, ഡോ. മുഹമ്മദ് യാസിദ് സി.എം, സർജിക്കൽ ഗ്യാസ്‌ട്രോ ഡോക്ടർമാരായ ഡോ. സമേഷ് പത്മൻ, ഡോ. ജെയ്സൺ തോമസ് എന്നിവരാണ് കേന്ദ്രത്തിന് നേതൃത്വം നൽകുന്നത്.

North Malabar's first Gastro Interventional Radiology Center opens in Kannur

ചടങ്ങിൽ പ്രമുഖ ഡോക്ടർമാരും വിശിഷ്ടാതിഥികളും പങ്കെടുത്തു. ആധുനിക സാങ്കേതിക വിദ്യയും വിദഗ്ധ ചികിത്സയും ഒന്നിക്കുന്ന ഈ പുതിയ കേന്ദ്രം വടക്കൻ കേരളത്തിലെ ആരോഗ്യരംഗത്തിന് വലിയ മുന്നേറ്റമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കിംസ് കേരള ക്ലസ്റ്റർ സിഇഒ ഫർഹാൻ യാസിൻ,ഡയറക്ടർ & സീനിയർ കൺസൾട്ടന്റ്
കാർഡിയാക് സയൻസസ് ഡോ. രവീന്ദ്രൻ പി, കൺസൾട്ടന്റ് ഇന്റർവെൻഷണൽ റേഡിയോളജി ഡോ. പ്രസാദ് ടി വി സീനിയർ, സീനിയർ കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജി ഡോ. സമേഷ് പദ്മൻ,  സീനിയർ കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജി ഡോ. ജേസൺ തോമസ്,കൺസൾട്ടന്റ് മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി ഡോ. മുഹമ്മദ് യാസിദ് സിഎം, എച്ച്ഒഡി & സീനിയർ കൺസൾട്ടന്റ് മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി ഡോ. ഗൗരവ് ബാബർ  ജിഐആർഎസ് ഹെൽത്ത്കെയർ സിഇഒ ഡോ. പ്രഫുല ,ചേംബർ ഓഫ് കൊമേഴ്‌സ് മുൻ പ്രസിഡന്റ് മഹേഷ് ബാലിഗർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags