ഈ ജ്യൂസുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും..

google news
control high blood pressure

ബനാന ജ്യൂസാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യം വലിയ അളവിൽ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കൊണ്ടുള്ള  ജ്യൂസ് കുടിക്കുന്നത്  ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

രണ്ട്...

തക്കാളി ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന ബി പി കുറയ്ക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യം വലിയ അളവിൽ തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം തക്കാളിയില്‍ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ തക്കാളി ജ്യൂസ് പതിവായി കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

മൂന്ന്...

ക്യാരറ്റ് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. അതിനാല്‍ ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

നാല്...

മാതള ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

അഞ്ച്...

അവക്കാഡോ ജ്യൂസ് ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അവക്കാഡോയില്‍ പൊട്ടാസ്യവും ഫോളേറ്റും വളരെ കൂടുതലുളളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതിനാല്‍ പതിവായി അവക്കാഡോ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

ആറ്...

ബീറ്റ്റൂട്ട് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

ഏഴ്...

സ്ട്രോബെറി ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സ്ട്രോബെറി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

Tags