ശരീരഭാരം കുറയ്ക്കാന്‍ ഈ ജ്യൂസ് സഹായിക്കും
Apr 16, 2025, 08:50 IST


വേണ്ട ചേരുവകൾ
ആപ്പിൾ - 1
ബീറ്റ്റൂട്ട് - ഒരു ബീറ്റ്റൂട്ടിന്റെ നാലിൽ ഒന്ന്
ക്യാരറ്റ് - 2 എണ്ണം
തയ്യാറാക്കുന്ന വിധം
ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവയെല്ലാം ആദ്യം ഉപ്പുവെള്ളത്തിൽ നന്നായി കഴുകി ചെറിയ കഷ്ണങ്ങൾ ആക്കുക. ശേഷം കുറച്ചു വെള്ളം ചേർത്ത് മിക്സിയിൽ അടിക്കുക. തണുപ്പ് വേണമെങ്കിൽ തണുത്ത വെള്ളം ഉപയോഗിക്കാം. മധുരം ആവശ്യമെങ്കിൽ പഞ്ചസാരക്ക് പകരം തേൻ ചേർക്കാം. ഇതോടെ നല്ല ഹെൽത്തി ജ്യൂസ് റെഡി.