ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ പതിവായി കുടിക്കാം ഈ ജ്യൂസ്

google news
belly fat

വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത് കുറയ്‌ക്കേണ്ടത് ആവശ്യമാണ്. ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. വിസറൽ കൊഴുപ്പ് ഗുരുതരമായ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കുകയും ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ കൊഴുപ്പ് ചർമ്മത്തിന് താഴെയാണ് സംഭരിക്കപ്പെടുന്നത്. ഇത് സബ്ക്യുട്ടേനിയസ് കൊഴുപ്പ് എന്നറിയപ്പെടുന്നു. ശരീരത്തിൽ ബാക്കിയുള്ള കൊഴുപ്പ് മറഞ്ഞിരിക്കുന്നു. അതാണ് വിസറൽ കൊഴുപ്പ്.

  ശരീരത്തിലെ അമിതമായ കൊഴുപ്പ് ചില തരത്തിലുള്ള ക്യാൻസർ, ഹൃദ്രോഗം, സ്ട്രോക്ക്, പൊണ്ണത്തടി, അൽഷിമേഴ്സ് രോഗം, ടൈപ്പ്-2 പ്രമേഹം എന്നിവയുടെ അപകടസാധ്യതയ്ക്ക് കാരണമാകും. ഭക്ഷണക്രമവും വ്യായാമവും വിസറൽ ഫാറ്റ് കുറയ്ക്കാൻ സഹായിക്കും. അമിതഭാരമോ പൊണ്ണത്തടിയോ കൊറോണറി ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.

ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ അവസ്ഥകൾ തടയാനും നിയന്ത്രിക്കാനും സഹായിക്കുന്നതിനാൽ ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് അപകടസാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് പെെനാപ്പിൾ. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം പറയുന്നു. പൈനാപ്പിളിൽ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുന്നതിലൂടെ വയറിലെ കൊഴുപ്പിനെ നേരിടാൻ സഹായിക്കും. എൻസൈം  മെറ്റബോളിസത്തെ വേഗത്തിലാക്കുമെന്നും കരുതപ്പെടുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിനെ ഗുണപരമായി ബാധിക്കുന്നു. ഫുഡ് സയൻസ് ആൻഡ് ബയോടെക്‌നോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.​

സൗദി അറേബ്യയിലെയും ഈജിപ്തിലെയും വിദഗ്ധർ നടത്തിയ പഠനത്തിൽ പൈനാപ്പിൾ ജ്യൂസ് അമിതവണ്ണം കുറയ്ക്കുന്നതിന് സഹായകമാണെന്ന് കണ്ടെത്തി. ശരീരഭാരം, ഹെപ്പാറ്റിക് ലിപിഡ് ശേഖരണം, ബോഡി സെറം ലിപിഡ് എന്നിവ കുറയ്ക്കുന്നതിലൂടെ പൈനാപ്പിൾ ജ്യൂസ് ഫാറ്റി ഡയറ്റുമായി ബന്ധപ്പെട്ട അമിതവണ്ണത്തെ അടിച്ചമർത്തുന്നതായി ശ്രദ്ധിക്കപ്പെട്ടു. പൊണ്ണത്തടിയുള്ള എലികളിലെ അഡിപ്പോസൈറ്റുകളുടെ വലുപ്പത്തിലും എണ്ണത്തിലും കുറവുണ്ടാക്കാൻ പെെനാപ്പിൾ ജ്യൂസിന് സാധിച്ചതായി ​ഗവേഷകർ പറയുന്നു.

Tags