മുടിയുടെ നീളവും മുടി കൊഴിച്ചിലുമായി ബന്ധമുണ്ടോ ?

മുടിയുടെ നീളവും മുടി കൊഴിച്ചിലുമായി ബന്ധമുണ്ടെന്നാണ് പലരുടെയും വിശ്വാസം .പലരും നീളത്തിലുള്ള മുടി വെട്ടി കൊഴിച്ചിൽ കാരണം ചെറുതാക്കിയിടുന്നതായും കാണാറുണ്ട് . മുടിയുടെ നീളവും മുടി കൊഴിയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലായെന്നുള്ളതാണ് യാഥാർഥ്യം .
മുടി ജട പിടിയ്ക്കുന്നതും മുടി ചീകിക്കഴിഞ്ഞാല്‍ ചീപ്പിൽ കാണുന്നതും സാധാരണയാണ്, നീണ്ട മുടിയെങ്കില്‍ സാധ്യതയേറെയാണ്, അതിനാൽ തന്നെ മുടി പോകുന്നുവെന്നത് മുടി കൊഴിച്ചിലിനുള്ള നേരിട്ടുള്ള കാരണല്ല.അതിനു മറ്റു പല കാരണങ്ങൾ ഉണ്ട് .
നീണ്ട മുടി ചീകുമ്പോള്‍ പൊട്ടുന്നത് വളരെ സാധാരണയാണ്.ഒരിക്കലും നീണ്ട മുടിയായത് കൊണ്ടല്ല ഇത് ചീകാനുളള ബുദ്ധിമുട്ട് നേരിടുന്നത് കൊണ്ടാണ് കൊഴിച്ചില്‍ സംഭവിക്കുന്നത് . നീണ്ട മുടി നാം പല രീതിയിലും കെട്ടിവയ്ക്കും. ഇതെല്ലാം മുടി പൊട്ടിപ്പോകാന്‍ ഇടയാക്കും. നീളന്‍ മുടി കൊഴിയുന്നതും പോകുന്നതും ഇത് നീളന്‍ മുടിയായത് കൊണ്ടല്ല, മറിച്ചു മുടി കൈകാര്യം ചെയ്യുന്ന രീതി കാരണമാണ് .നീളം കുറഞ്ഞ മുടി കൈകാര്യം ചെയ്യാൻ എളുപ്പമായതിനാൽ ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കുന്നു .