സവാളയിലെ കറുപ്പു നിറം അപകടകാരിയാണോ ?

നമ്മുടെ ഭക്ഷണശീലങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് സവാള. കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളെല്ലാം സവാളയില്‍ അടങ്ങിയിട്ടുണ്ട്.
ക്യാന്‍സറിന്റെ വ്യാപനം തടയാനും അലര്‍ജി, ബ്രോങ്കൈറ്റിസ്, ജലദോഷം, ജലദോഷവുമായി ബന്ധപ്പെട്ട ചുമ എന്നിവയില്‍ നിന്നും മുക്തി നേടാനുമൊക്കെ സവാള സഹായിക്കും.
എന്നാല്‍ സവാള പാചകത്തിനായി തൊലി കളയുമ്പോള്‍ അതില്‍ പൂപ്പല്‍ പിടിച്ചതു പോലെ കറുപ്പുനിറത്തിലുള്ള പാടുകളും വരകളും കാണാറുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാണോ എന്ന സംശയവും പലര്‍ക്കും കാണും. ഇതിന്റെ സത്യാവസ്ഥയെ കുറിച്ചും ഇത്തരം കറുപ്പ് പാടുകളുള്ള ഈ സവാളകള്‍ ഭക്ഷ്യയോഗ്യമാണോ എന്നും ഡോ. ഡാനിഷ് സലിം വിശദീകരിക്കുന്നു.
‘അസ്‌പെര്‍ഗിലസ് നൈഗര്‍ എന്നൊരു ഫംഗസ് ആണ് ഇത്. ഇവ സാധാരണഗതിയില്‍ അപകടകാരിയല്ല. കഴിച്ചതുകൊണ്ട് പ്രശ്‌നമൊന്നും ഉണ്ടാകില്ല. എന്നാലും ഇത്തരം പാടുകള്‍ കാണുന്നുണ്ടെങ്കില്‍ നന്നായി കഴുകി വൃത്തിയാക്കി ഉപയോഗിക്കാവുന്നതാണ്,’ ഡാനിഷ് സലിം പറയുന്നു.