ആർത്തവം കൃത്യമല്ലേ ? ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ
ദിവസവും അതിരാവിലെ ഉണക്ക മുന്തിരി കുതിർന്നത് കഴിക്കുന്നത് രക്തചംക്രമണം ക്രമീകരിക്കുന്നു. ചൂട് പാലിനൊപ്പം ഉണക്ക മുന്തിരി ചേർത്ത് കഴിക്കുന്നതും ആർത്തവ ദിനങ്ങൾ ക്രമീകരിക്കുന്നതിന് സഹായിക്കുന്നു.
ആർത്തവം കൃത്യമാക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഇഞ്ചി. തേനിനൊപ്പം ഇഞ്ചി അരച്ച് കഴിക്കുന്നത് ആർത്തവം കൃത്യമാക്കുന്നതിനും വയറു വേദന അകറ്റുന്നതിനും സഹായിക്കുന്നു.
ധാരാളം പോഷകഘടകങ്ങൾ അടങ്ങിയ ഒന്നാണ് കറുവപ്പട്ട. ഒരു ഗ്ലാസ് പാലിൽ അൽപം കറുവപ്പട്ട പൊടിച്ചത് ചേർത്ത് കുടിക്കുന്നത് ആർത്തവ ദിനങ്ങൾ നേരത്തെയാകാൻ സഹായിക്കുന്നു.
ക്രമം തെറ്റിയ ആർത്തവം ഇല്ലാതാക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് കൈതച്ചക്ക. ഇതിന്റെ ജ്യൂസ് കുടിക്കുന്നതും ശരീരത്തിന് നല്ലതാണ്. വയറുവേദന അകറ്റി ആർത്തവം കൃത്യമാക്കുന്നതിന് പൈനാപ്പിൾ ശീലമാക്കാം.