അനിയമിത പീരിയഡ്സ്? ഹോർമോൺ ബാലൻസ് നേടാൻ ഈ ഫുഡ്സ് പരീക്ഷിക്കൂ

periods

ആർത്തവം ക്രമമല്ലാതാകുമ്പോൾ ശരീരം മുഴുവൻ അസ്വസ്ഥത അനുഭവപ്പെടാം. സ്ത്രീയുടെ ആകെ ആരോഗ്യത്തിന്റെ മുഖ്യ സൂചനയാണെന്നു പറയപ്പെടുന്ന ആർത്തവ ചക്രം സമ്മർദ്ദം, ഹോർമോൺ മാറ്റങ്ങൾ, അസമമായ ഭക്ഷണശീലം പോലുള്ള കാരണങ്ങളാൽ എളുപ്പത്തിൽ തെറ്റിപ്പോകാം. ശരിയായ പോഷകങ്ങൾ ഉൾപ്പെട്ട ഭക്ഷണരീതി ശരീരത്തെ സ്വാഭാവികമായും പിന്തുണച്ച് ആർത്തവം ക്രമത്തിലാക്കാൻ സഹായകമാകുന്ന ഒരു പ്രധാന ഘടകമാണെന്ന് വിദഗ്ധർ പറയുന്നു.

ക്രമമല്ലാത്തതോ, ഹെവി പിരിയഡ്സോ അയണിന്റെ അഭാവം ഉണ്ടാക്കാം. ശരീരത്തിന്റെ ആരോഗ്യത്തെ അത് ബാധിക്കാം. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിലെ രക്തക്കുഴലുകൾ നിറയ്ക്കാനും ആരോഗ്യകരമായ രക്ത ഉൽപാദനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. അയണിനു വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവ.
∙ഇലയാഹാരങ്ങൾ (ചീര, കെയ്ൽ)
∙മത്തൻ വിത്ത്
∙ഫോർട്ടിഫൈഡ് സിറിയലുകൾ
∙ചെറിയ അളവിൽ റെഡ് മീറ്റ്
∙പയർ

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആർത്തവം ക്രമമല്ലാത്തതിന്റെ കാരണങ്ങളിൽ ഒന്നാണ് സമ്മർദ്ദം. അത് കുറയുന്നതും മസിൽ റിലാക്സേഷനും വഴി ആർത്തവ വേദന കുറയ്ക്കാൻ സാധിക്കും.
∙ഡാർക് ചോക്ലേറ്റ്
∙ബദാം, അണ്ടിപ്പരിപ്പ്, കപ്പലണ്ടി
∙പഴം
∙ചീര
∙മത്തൻ വിത്തുകൾ

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ
ഹോർമോൺ അളവിനെ ത്വരിതപ്പെടുത്തുകയും, പ്രജനന വ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യും. കഴിക്കേണ്ടവ ഇതാണ്.
∙കടല
∙എള്ള്,മത്തൻ വിത്തുകൾ
∙മുട്ട
∙പാലുത്പന്നങ്ങൾ
∙ഓയ്സ്റ്റേസ്

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
∙സംസ്കരിച്ചതും പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങൾ: ഇൻസുലിൻ കൂടുന്നതിനും വീക്കത്തിനും കാരണമാകും.
∙അമിതമായ കഫീൻ: ആർത്തവ വേദന വർധിപ്പിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
∙മദ്യം: ഹോർമോൺ നിയന്ത്രണത്തിന് പ്രധാനമായ കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.

ജീവിതശൈലിയിലെ മാറ്റങ്ങൾ സഹായകമാകും
∙പോഷകസമ്പുഷ്ടമായ ഭക്ഷണമടങ്ങിയ ഡയറ്റ്
∙കൃത്യമായ വ്യായാമം
∙യോഗ, ധ്യാനം എന്നിവയിലൂടെയുള്ള സമ്മർദ്ദ നിയന്ത്രണം
∙ഉറക്കം
ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയും എന്നാൽ മാറ്റം അനുഭവപ്പെട്ടില്ലെങ്കിൽ തീർച്ചയായും ഒരു ആരോഗ്യ വിദഗ്ധനെ കാണുകയും വേണം

Tags