ഇന്റഗ്രേറ്റഡ് ലിവർ കെയർ യൂണിറ്റിന്റെ സേവനങ്ങൾ ഇനി മുതൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലും

google news
aster

കണ്ണൂർ : കൊച്ചി ആസ്റ്റർ മെഡിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവർ കെയർ  യൂണിറ്റിന്റെ സേവനങ്ങൾ ഇനി മുതൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലും ലഭ്യമാകും. കണ്ണൂർ ആസ്റ്റർ മിംസിൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് ലിവർ കെയർ ക്ലിനിക്കിന്റെ ഉദ്ഘാടനം നിയമസഭ സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു.

aster

ആസ്റ്റർ മെഡിറ്റിയിൽ നിന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ ഒത്തുചേരൽ പരിപാടിയോടനുബന്ധിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

കരൾ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരെ സംബന്ധിച്ചിടത്തോളം സ്വന്തം നാട്ടിൽ തന്നെ ഏറ്റവും വിദഗ ചികിത്സ ലഭിക്കുക എന്നത് ഏറെ പ്രയോജനപ്രദമായ കാര്യമാണെന്നും ആസ്റ്റർ ഐ എൽ സി യൂണിറ്റിന്റെ സേവനം കണ്ണൂർ ആസ്റ്റർ മിംസിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും സ്പീക്കർ പറഞ്ഞു.

aster

കണ്ണൂർ ജില്ലയിലുള്ളവർക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച കരൾ പരിചരണങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചത്. ഇതോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കണ്ണൂർ ജില്ലയിലെ നിർധന കുടുംബങ്ങളിലെ കുട്ടികളുടെ കർശമാറ്റ ശസ്ത്രക്രിയക്ക് ആസ്റ്റർ മെഡിറ്റി ചികിസാ സഹായം നൽകും.

 സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് സഹായ ചെയ്യുക. ഐ എൽ സി യൂണിറ്റിന്റെ സേവനം കണ്ണൂർ ആസ്റ്റർ മിംസിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇത് ആരോഗ്യ മേഖലയിൽ ആസ്റ്ററിന്റെ മറ്റൊരു നാഴികക്കല്ലാണെന്നും ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ പറഞ്ഞു.

കൊച്ചി ആസ്റ്റർ മെഡിറ്റിയിലെ ഐ എൽ സി യൂണിറ്റിലെ വിദഗ്ദ ഡോക്ടർമാർ തന്നെയാണ് കണ്ണൂർ ആസ്റ്റർ മിംസിലെ ക്ലിനിക്കിന് നേതൃത്വം നൽകുന്നത്. എല്ലാ വ്യാഴാഴ്ചകളിലാണ് ഡോക്ടർമാരുടെ കൺസൾട്ടേഷനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഹെപ്പറ്റോ പാൻക്രിയാറ്റോ ബൈലറി രോഗങ്ങൾക്കും ഗുരുതരമായ കരൾ രോഗങ്ങൾക്കും ഉൾപ്പെടെ സമഗ്രമായ ചികിത്സയും പരിചരണവും ഇവിടെ ലഭിക്കും.

ഇതിന് പുറമേ ഗ്യാസ്ട്രോ മെഡിസിൻ, ഗ്യാസ്ട്രോ സർജറി ലിവർ കെയർ എന്നിവ ഉൾപ്പെടെ ആസ്റ്റർ മെഡിറ്റിയിലേ കൂടുതൽ വിഭാഗങ്ങളിലേ സേവനങ്ങൾ കൂടി ഭാവിയിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആസ്റ്റർ മെഡിറ്റിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ രോഗികൾക്ക് സ്വന്തം നാട്ടിൽ തന്നെ തുടർ ചികിത്സ ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത.

ഐ.എൽ.സി ക്ലിനിക്കിന്റെ സേവനങ്ങൾ ലഭിക്കുന്നതിനായി മുൻകൂർ ബുക്ക് ചെയ്യേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്ക് ചെയ്യുന്നതിനുമായി 9072756558  എന്ന നമ്പറിലോ  811199185 എന്ന നമ്പറിലോ ബന്ധപ്പെടാം.

ചടങ്ങിൽ കണ്ണൂർ ആസ്റ്റർ മിംസിലെ ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ കെ എം സൂരജ്, ഗ്യാസ്ട്രോ സയൻസസ് ആന്റ് ഐ.എൽ.സി വിഭാഗം കൺസൾട്ടന്റ് ഡോ. പി. ജാവേദ്, കൺസൾട്ടന്റ് സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ഷിബുമോൻ എം മാധവൻ , ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ, കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ ജി.ഐ.എച്ച്.പി.ബി സർജറി ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. ഡാനി ജോയ്, ഹെപ്പാറ്റോ പാൻക്രിയാറ്റിക് ബെലറി ആൻഡ് അബ്ഡോമിനൽ മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബ്, ഹെറ്ററോളജി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് ഫവാസ് തുടങ്ങിയവർ പങ്കെടുത്തു.

Tags