എലിപ്പനി മരണത്തിൽ അഞ്ചുമടങ്ങ് വർധന

elippani
elippani
സംസ്ഥാനത്ത് എലിപ്പനി മരണത്തിൽ അഞ്ചുമടങ്ങ് വർധന
   2024-ല്‍ 3,520 പേര്‍ക്ക് രോഗം ബാധിച്ചു. 220 പേര്‍ മരിച്ചു. 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എലിപ്പനി ലക്ഷണത്തോടെ ചികിത്സ തേടിയ 166 പേര്‍ക്കും കഴിഞ്ഞവര്‍ഷം ജീവന്‍ നഷ്ടമായി. എലിപ്പനിയാണെന്നു സ്ഥിരീകരിക്കാനായില്ലെന്നു മാത്രം. ഈവര്‍ഷവും സ്ഥിതി വ്യത്യസ്തമല്ല. ഒന്നരമാസത്തിനിടെ 17 പേര്‍ മരിച്ചു.
tRootC1469263">
എലിപ്പനിക്കു കാരണമായ ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയയ്ക്കുണ്ടായ വ്യതിയാനമാകാം മരണനിരക്ക് ഉയരാന്‍ കാരണമെന്ന് കൊല്ലം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി. പദ്മകുമാര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ ചികിത്സതേടി ഒരാഴ്ച കഴിയുമ്പോഴാണ് രോഗം തീവ്രമാകാറ്. ഇപ്പോള്‍ തുടക്കത്തിലേ പലരുടെയും അവയവങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. രണ്ടോമൂന്നോ ദിവസത്തിനകം ഗുരുതരാവസ്ഥയിലാകുന്നുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിനുശേഷം പ്രതിരോധശേഷി കുറഞ്ഞതിനാല്‍ എളുപ്പത്തില്‍ രോഗം ബാധിക്കാനുള്ള സാധ്യതയേറി. ഗുരുതര രോഗമുള്ളവര്‍ക്ക് എലിപ്പനി പിടിച്ചാല്‍ മരണസാധ്യതകൂടും. പ്രതിരോധിക്കാനുള്ള ഡോക്‌സിസൈക്ലിന്‍ ഗുളികയുടെ വിതരണം കാര്യക്ഷമമാണെങ്കിലും എല്ലാവരും അതു കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുന്നില്ല.
ചികിത്സ വൈകുന്നതും മരണകാരണമാകുന്നു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും മരണനിരക്കു കൂട്ടുന്നുവെന്ന് ഡോക്ടമാര്‍ പറഞ്ഞു.
ഡെത്ത് ഓഡിറ്റില്‍ പലപ്പോഴും അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്നാണു കണ്ടെത്തുക. അതുകൊണ്ട് കൃത്യമായ കാരണം കണ്ടെത്താന്‍ സമഗ്രപഠനം വേണമെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നത്.
ആരോഗ്യ-പ്രതിരോധ സംവിധാനങ്ങള്‍ മെച്ചപ്പെട്ടിട്ടും സംസ്ഥാനത്ത് എലിപ്പനി മരണം കുത്തനെ കൂടി. 10 വര്‍ഷത്തിനിടെ മരണനിരക്കില്‍ അഞ്ചുമടങ്ങാണ് വര്‍ധന. ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ഡെത്ത് ഓഡിറ്റില്‍ഇതിന്റെ കാരണം കണ്ടെത്താനായില്ല.
2014-ല്‍ 1,075 പേര്‍ക്ക് എലിപ്പനി ബാധിച്ചു. 43 പേര്‍ മരിച്ചു. 2017 വരെ രോഗബാധിതരിലും മരണനിരക്കിലും കാര്യമായ വര്‍ധനയുണ്ടായില്ല. പിന്നീട് സ്ഥിതി മാറി. കോവിഡ് പടര്‍ന്നുപിടിച്ച 2019-ലും 20-ലുമൊഴികെ രോഗികളും മരണനിരക്കും കുത്തനെ കൂടുകയായിരുന്നു

Tags